അതീവ സുന്ദരി ആയി ആഘോഷച്ചടങ്ങിനു എത്തി പൂർണിമ….!! താരത്തിന്റെ സാരിയുടെ പഴക്കം കേട്ട് കണ്ണ് തള്ളി ആരാധകർ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്തിന്റെത്. ഇന്ദ്രജിത്തും ഭാര്യ പൂർണിമയും മക്കൾ പ്രാർത്ഥനയും നക്ഷത്രയും എല്ലാം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഒരു അഭിനേത്രിയായും മോഡൽ ആയും ഫാഷൻ ഡിസൈനർ ആയും എല്ലാം തിളങ്ങിനിൽക്കുന്ന താരമാണ് പൂർണിമ. സോഷ്യൽ മീഡിയകളിലും വളരെയധികം സജീവമാണ് താരം. അതുകൊണ്ടുതന്നെ പൂർണിമ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാൻ ഉള്ളത്.

   

ഇപ്പോൾ അത്തരത്തിൽ പൂർണിമ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിക്കുന്നത്. 40 വർഷം പഴക്കമുള്ള സാരി അണിഞ്ഞു കൊണ്ടാണ് താരം ഈയടുത്ത് ഒരു ചടങ്ങിന് പങ്കെടുത്തിട്ടുള്ളത്. 40 വർഷം പഴക്കമുള്ള സാരിയാണ് താൻ ധരിച്ചിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പൂർണിമ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സിൽവർ ബോർഡർ ഉള്ള കോഫി കളർ സാരിയാണ് പൂർണിമ ധരിച്ചിരിക്കുന്നത്.

അതീവ സുന്ദരി ആയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. പൂർണിമയുടെ തന്നെ സംരംഭമായ പ്രാണയിൽ നിന്നാണ് ഈ സാരി ലഭിച്ചിരിക്കുന്നത്. എപ്പോഴും ധരിക്കുന്ന വസ്ത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന താരമാണ് പൂർണിമ. അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

അതുപോലെതന്നെ ഈ ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ആരാധകർ ഇപ്പോൾ. സാരിക്ക് യോജിക്കുന്ന വലിയ കമ്മലുകളും വളയും ധരിച്ചിരിക്കുന്നത് കാണാം. ഈ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. സാരിയുടെ പഴക്കം തന്നെ ആണ് പ്രത്യേകത ആയി കാണുന്നത്. ഏതു വസ്ത്രം ധരിച്ചാലും അതീവ സുന്ദരി ആണ് പൂർണിമ എന്ന് ആരാധകർ പറയാറുണ്ട്. ഈ സാരി എവിടെ ലഭിക്കും എന്ന തരത്തിൽ ഉള്ള കമ്മെന്റുകളും വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *