ചോറ്, ചപ്പാത്തി ഇവയോടൊപ്പം കഴിക്കാൻ നല്ല കോമ്പിനേഷൻ ഉള്ള ഒരു അടിപൊളി കടച്ചക്ക ഫ്രൈ റെസിപ്പി പരിചയപ്പെടാം. ചിക്കൻ ഫ്രൈയുടെ അതേ ടേസ്റ്റിൽ കടച്ചക്ക ഫ്രൈ ഉണ്ടാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കടച്ചക്ക എടുത്ത് ചെറിയ കഷ്ണങ്ങളാക്കി ഇടുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടി, ആവശ്യത്തിനു വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക, കടച്ചക്ക ഉടയാതെ വേവിച്ചെടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം വേവിച്ചുവെച്ച കടച്ചക്ക ഇട്ട് ചെറുതായി വറുത്തെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതേ പഴനിയിലേക്ക് കാൽ ടീസ്പൂൺ പെരുംജീരകം ഇട്ടു കൊടുക്കുക. അതിലേക്ക് അര കപ്പ് തേങ്ങ കൊത്ത് ഇട്ട് കൊടുക്കുക.
തേങ്ങ മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഒരു വലിയ സവാള ചെറുതായി അരിഞ്ഞത്, 3 പച്ചമുളക് ചെറുതായരിഞ്ഞത്, കറിവേപ്പില ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. വഴന്നു വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, എരുവിന് ആവശ്യമായ മുളകുപൊടി, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
പൊടികളുടെ പച്ചമണം എല്ലാം മാറി വന്നതിനുശേഷം വറുത്തുവച്ചിരിക്കുന്ന കടച്ചക്ക ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. നല്ലതുപോലെ ഡ്രൈ ആയി എടുക്കുക. എല്ലാം പാകം ആയതിനുശേഷം ഒരു പാത്രത്തിലേക്ക് ഇറക്കി വെക്കാം. വളരെയധികം സ്വാദിഷ്ടമായ കടച്ചക്ക ഫ്രൈ എല്ലാവരും ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.