കുഞ്ഞഥിതിയെ നെഞ്ചോടു ചേർത്തുപിടിച്ചു സിതാര…!!! വിശേഷം പങ്കുവെച്ചു താരം.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പിന്നണി ഗായികയാണ് സിത്താര കൃഷ്ണ കുമാർ. ഒട്ടനവധി മികച്ച ഗാനങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരമാണ് സിത്താര. ഒരുപാട് ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരമാണ് സിതാര. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്. ഈയടുത്ത് വിദേശത്തു പോയ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയ വഴി സിത്താര പങ്കുവെച്ചിരുന്നു. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് പ്രേക്ഷകർക്കിടയിൽ വൈറലാകുന്നത്.

   

തന്റെ സഹോദരന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി സിത്താര പങ്കുവെച്ചിരിക്കുന്നത്.ഞങ്ങളെല്ലാവരും ഇവളുമായി സ്നേഹത്തിലായി എന്ന ക്യാപ്ഷനോടെ ആണ് കുഞ്ഞ് സുന്ദരിയെ നെഞ്ചോടു ചേർത്ത് പിടിച്ചുള്ള ചിത്രങ്ങൾ സിതാര പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ്ഇപ്പോൾ ഈ ചിത്രത്തിന് താഴെ കമന്റുകളുമായി വരുന്നത്. നൈനിക എന്നാണ്ഇവർ കുഞ്ഞിനെ പേര് നൽകിയിരിക്കുന്നത്.

അപർണമേനോന്റെയും ഹരിദാസിന്റെയും മകളാണ് നൈനിക. സിത്താരയോടൊപ്പം കുഞ്ഞിനെ കയ്യിൽ പിടിച്ചിരിക്കുന്ന താരത്തിന്റെ മകളെയും കാണാം. നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. കുഞ്ഞ് സുന്ദരിയെ നെഞ്ചോട് ചേർത്തു പിടിച്ചിട്ടുള്ള സിതാര തന്നെ ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രം ഇതിനോടകം തന്നെ സിതാര ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇവരുടെ കല്യാണത്തിന് സിത്താര പങ്കുവെച്ച ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വലിയ തരംഗം ആയിരുന്നു. സിതു മണി എന്നാണ് സിതാരയെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. ഇപ്പോൾ സിതുമണിയും കുഞ്ഞ് അഥിതിയും ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ. കുഞ്ഞിന്റ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമ്മന്റുകളുമായി എത്തുന്നത് വളരെ മനോഹരമായ പേരാണ് കുഞ്ഞിന് നൽകിയിരിക്കുന്നത് എന്നാണു ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *