പലർക്കും ബാല്യകാല സ്മരണകൾ ഉണർത്തുന്ന ഒന്നായിരിക്കും അയിനി ചക്കകൾ. ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന ഒരു പഴമാണ് അയിനി ചക്ക. കൊടും തണുപ്പ്, ചൂടും ഒരുപോലെ തന്നെ സഹിക്കാൻ ശേഷിയുള്ള മരമാണ് ഇത്. കേരളത്തിന്റെ ഏത് കാലാവസ്ഥയിലും മരം ഉണ്ടാകും. പ്രധാനമായും വർഷകാല രോഗങ്ങളെ തടയാൻ ഉള്ള ശേഷി അയിനി ചക്കക്ക് ഉണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇത് ഒരു പഴം എന്നതിൽ നിന്നും മാറി ഔഷധഗുണം ധാരാളമുള്ള ഒന്നും കൂടിയാണ്.
അയിനി ചക്ക യുടെ കുരു വറുത്തുപൊടിച്ച് തേനിൽ ചേർത്ത് കഴിക്കുന്നത് ആസ്മാ രോഗത്തിന് വളരെ വലിയൊരു പ്രതിവിധിയാണ്. ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ഇത് പൂക്കുന്നത്. ആഞ്ഞിലി വളർത്തുന്നതിന് പ്രധാന കാരണം അതിന്റെ തടി തന്നെയാണ്. പെട്ടെന്ന് ചിതൽ പിടിക്കാത്ത തടിയാണ് ഇതിൻെറത്. അതുപോലെ വെള്ളത്തിലിട്ടാൽ പെട്ടെന്ന് ജീർണിച്ച പോകാതെയും ഇരിക്കും.
അതുകൊണ്ടുതന്നെ വള്ളം ഉണ്ടാക്കുന്നതിന് മരം ധാരാളമായി ഉപയോഗിച്ചുവരുന്നു. അയിനി ചക്ക പൊളിച്ചു നോക്കുമ്പോൾ അതിനകത്ത് ചക്കച്ചുള യോട് സമാധാനമുള്ള ചെറിയ ചുളകൾ കാണണം. അതിനകത്ത് കുരുവും ഉണ്ടാകും. ഈ കുരു കപ്പലണ്ടി പോലെ വറുത്ത് തിന്നാൻ സാധിക്കും. മുൻകാലങ്ങളിൽ കേരളത്തിൽ ഭക്ഷ്യ ദൗർബല്യം ഉണ്ടായിരുന്ന സമയത്ത് ആളുകൾ ധാരാളമായി ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു ഭക്ഷണപദാർത്ഥം ആയിരുന്നു അയിനി ചക്കകൾ.
ഇതുപയോഗിച്ച് പുഴുക്ക് ഉണ്ടാക്കി കഴിക്കുന്നത് ഒരു കാലത്ത് പതിവായായിരുന്നു. ഇതിന്റെ വേര് വളരെയധികം വ്യാപിച്ചിരിക്കുന്നതിനാൽ ഒരുപാട് പോഷകങ്ങൾ ഇതിന് വലിച്ചെടുക്കാൻ സാധിക്കുന്നു. ഏറെ സങ്കടപ്പെടുത്തുന്ന ഒരു കാര്യം എന്തെന്നാൽ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മരമാണ് ഇത്. ഇത് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.