അനുജന്റെ മകളുടെ കല്യാണം മമ്മൂക്ക ധന്യം ആക്കിയപ്പോൾ…!!! ചിത്രം പങ്കുവെച്ചു ഇബ്രാഹിം കുട്ടി.

മലയാള സിനിമയുടെ താര രാജാവാണ് മമ്മൂക്ക. എണ്ണിയാൽ ഒടുങ്ങാത്ത കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അതുല്യ പ്രതിഭയാണ് അദ്ദേഹം. മമ്മൂക്ക ഏതെല്ലാം പൊതുവേദികളിൽ എത്തിയാലും ഇതിലെ ചിത്രങ്ങളും വീഡിയോകളും എല്ലാം വലിയ രീതിയിൽ ചർച്ച ചെയ്യാറുണ്ട്. മമ്മൂക്കയുടെ ഡ്രെസ്സിങ്ങും സ്റ്റൈലും എല്ലാം ഇന്നും മലയാളികൾ ചർച്ച ചെയ്യുന്ന ഒരു കാര്യമാണ്. ഇപ്പോൾ തന്റെ അനുജന്റെ മകളുടെ വിവാഹത്തിന് മമ്മൂക്ക എത്തിയപ്പോൾ എടുത്ത ഒരു ചിത്രമാണ് സോഷ്യൽ മീഡിയകളിൽ തരംഗം ആവുന്നത്.

   

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ താരമാണ് മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി. ഒരുപാട് സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. ഇബ്രാഹിം കുട്ടി ആണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്. മമ്മൂക്ക യോടൊപ്പം ഭാര്യ സുൽഫത്തും ഈ ചടങ്ങിൽ ഉണ്ടായിരുന്നു. അതീവ സുന്ദരി ആയിട്ടാണ് സുൽഫത്ത് ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വധുവിനെ അപ്പുറവും ഇപ്പുറവും ആണ് ഇരുവരും ഇരിക്കുന്നത്. മമ്മൂക്കയും കുടുംബവും ഒത്തുള്ള ചിത്രമാണ് ഇബ്രാഹിംകുട്ടി പങ്കുവെച്ചത്.

ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. മമ്മൂക്കയെ പോലെ ഒരു സഹോദരനെ ലഭിക്കാൻ ഭാഗ്യം ചെയ്യണം എന്നാണ് ആരാധകർ പറയുന്നത്. മമ്മൂക്കയും ഒത്തുള്ള ചിത്രങ്ങൾ ഇബ്രാഹിം കുട്ടി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഈ ചിത്രങ്ങൾക്ക് എല്ലാം വലിയ ആരാധകർ ആണ് ഉള്ളത്.

ഇപ്പോൾ തന്റെ മകളുടെ കല്യാണത്തിന് ഇബ്രാഹിംകുട്ടി പങ്കുവച്ച് ഈ കുടുംബ ചിത്രം മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയാണ്. മമ്മൂക്കയുടെ സൗന്ദര്യം തന്നെയാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. അനിയന്മാരെക്കാൾ പ്രായം കുറവ് തോന്നിക്കുന്നത് മമ്മൂക്കയെ തന്നെ ആണ് എന്നാണ് ആരാധകർ പറയുന്നത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *