ഒരു അച്ഛന്റെ രോദനം…!!! തന്റെ മൂന്നു പൊന്നോമനകൾക്കും ഒപ്പം ഉള്ള മനോഹര ചിത്രം പങ്കുവെച്ചു രമേശ് പിഷാരടി.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. മിമിക്രി വേദികളിൽ നിന്നും കടന്നുവന്ന മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. കൌണ്ടർ കിങ് എന്നാണ് അദ്ദേഹത്തെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത്. തന്റെ നർമ്മം കൊണ്ട് ഒരുപാട് സ്റ്റേജുകൾ കയ്യടക്കുന്ന താരമാണ് അദ്ദേഹം. സോഷ്യൽ മീഡിയകളിലും വളരെയധികം സജീവമാണ് പിഷാരടി.

   

തന്റെ കുടുംബത്തോടൊപ്പം പങ്കുവെക്കാൻ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്. ഒരുപാട് ആരാധകർ സോഷ്യൽ മീഡിയകളിലും ഉള്ള താരമാണ് രമേഷ് പിഷാരടി. താരം പങ്കുവെക്കുന്ന ചിത്രങ്ങളും അതിന് നൽകുന്ന ക്യാപ്ഷനും എല്ലാം മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. പിഷാരടിയുടെ ചിത്രങ്ങളുടെ ക്യാപ്ഷൻ തന്നെ ആണ് എപ്പോഴും ആരാധകർക്കിടയിൽ താരംഗമാവാറുള്ളത്. ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.

തന്റെ 3 മക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ ക്യാപ്ഷൻ തന്നെയാണ് ഏറെ ശ്രദ്ധ നേടുന്നതും. യു സീ ദി ഐറോണി ഡോണ്ട് യു ഇവർ മൂന്നുപേരെക്കൊണ്ടും തോറ്റു പോയതാണ് ഞാൻ. ഇങ്ങനെ ആണ് ചിത്രങ്ങൾ പങ്കുവെച്ച് താരം കുറിച്ചത്. പൃഥ്വിരാജ് ചിത്രത്തിലെ ഡയലോഗ് ആണ് ഇത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ രസകരമായ കമന്റുകളുമായി എത്തുന്നത്. തന്റെ സംസാര ശൈലി കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് രമേഷ് പിഷാരടി. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഏതൊരു വിശേഷങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അതുപോലെ തന്റെ മൂന്ന് പോന്നോമനകൾക്കും ഒപ്പം ഉള്ള ഈ പുതിയ ചിത്രങ്ങളും ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഇപ്പോൾ.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

Leave a Reply

Your email address will not be published. Required fields are marked *