തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം…!!! സന്തോഷവാർത്ത പങ്കുവെച്ചു വിനീത് ശ്രീനിവാസൻ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. ഒട്ടനവധി മികച്ച ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് വിനീത്. നായകനായും സംവിധായകനായും തിരക്കഥാകൃത്തായും ഗായകനായും എല്ലാം മലയാള സിനിമയിൽ ഇന്ന് പകരക്കാരൻ ഇല്ലാതെ തിളങ്ങിനിൽക്കുന്ന താരമാണ് വിനീത്. വിനീത് ശ്രീനിവാസൻ ഏതു മേഖലയിലാണ് ഏറ്റവും ഗംഭീരം എന്ന് ചോദിച്ചാൽ പറയാൻ വളരെ ബുദ്ധിമുട്ടായിരിക്കും.

   

കാരണം എല്ലാ മേഖലകളിലും ഹിറ്റുകൾ സമ്മാനിക്കുന്ന താരമാണ് വിനീത്. നല്ലൊരു സിനിമ താരത്തിൽ ഉപരി നല്ലൊരു കുടുംബസ്ഥൻ കൂടി ആണ് വിനീത് ശ്രീനിവാസൻ എന്ന് മലയാളി പ്രേക്ഷകർക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. എത്ര തിരക്കുകൾ ഉണ്ടെങ്കിലും തന്റെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം ചിലവഴിക്കാൻ വിനീത് ശ്രദ്ധിക്കാറുണ്ട്. തന്റെ ഭാര്യക്കും മക്കൾക്കും ഒപ്പം ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടമാണ്.

വിനീതിനെ പോലെ തന്നെ ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ് വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയെയും. വിനീത് സംവിധാനം ചെയ്ത് അവസാനമായി പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രത്തിലെ ഒണക്കമുന്തിരി എന്ന മനോഹരഗാനം ആലപിച്ചത് ദിവ്യ ആയിരുന്നു. സോഷ്യൽ മീഡിയകളിലും വളരെ സജീവമാണ് ദിവ്യ. ഇപ്പോൾ വിനീത് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറൽ ആകുന്നത്.

തന്റെ പ്രിയതമയ്ക്ക് പത്താം വിവാഹ വാർഷിക ആശംസകൾ നേർന്നു കൊണ്ടുള്ള ചിത്രമാണ് വിനീത് ശ്രീനിവാസൻ പങ്കുവെച്ചത്. ഈ ചിത്രങ്ങൾ ആണ് ആരാധകർക്കിടയിൽ താരംഗമാവുന്നത്. നിരവധി താരങ്ങൾ ആണ് ഇവർക്ക് വിവാഹ വാർഷിക ആശംസാകളുമായി എത്തുന്നത്. സിനിമക്കകത്തും പുറത്തുമുള്ള നിരവധി താരങ്ങൾ ഈ പ്രിയദമ്പത്തികൾക്ക് വിവാഹ വാർഷിക ആശംസകളുമായി എത്തി. ഇനിയും ഒരുപാട് കാലം ഇതുപോലെ സന്തോഷത്തോടെ മുൻപോട്ട് പോകാൻ സാധിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

Leave a Reply

Your email address will not be published. Required fields are marked *