രാവിലെ ബ്രേക്ക്ഫാസ്റ്റ് ദോശ കഴിക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. ദോശ ഇഷ്ടമുള്ളവർക്ക് കഴിക്കാൻ വളരെ വ്യത്യസ്തമായ ഒരു റവ ദോശ പരിചയപ്പെടാം. ഇതിനായി ഒരു കപ്പ് റവ മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ചെറിയ തരികൾ ഉണ്ടായാലും കുഴപ്പം ഇല്ല. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക. അതിലേക്ക് ഒരു കപ്പ് പുളിയില്ലാത്ത തൈര് ഒഴിക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ ഗോതമ്പുപൊടി ഇടുക.
അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശ മാവിന് പരുവത്തിൽ തയ്യാറാക്കി എടുക്കുക. അതിനു ശേഷം 15 മിനിറ്റ് അടച്ച് മാറ്റിവയ്ക്കുക. ആവശ്യമെങ്കിൽ വീണ്ടും വെള്ളം ഒഴിക്കാം. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിലേക്ക് കാൽടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ദോശ ഉണ്ടാക്കുന്ന പാൻ ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് എണ്ണയൊഴിച്ച് തയ്യാറാക്കിവെച്ച മാവ് ഒഴിച്ച് പരത്തിയെടുക്കുക. കനം കുറഞ്ഞ് പരത്തി എടുക്കാൻ ശ്രദ്ധിക്കുക. എന്നാൽ മാത്രമാണ് നല്ല മൊരിഞ്ഞ ദോശ കിട്ടുകയുള്ളൂ. ആവശ്യമെങ്കിൽ അതിനുമുകളിൽ നെയ്യോ എണ്ണയോ ചേർക്കാവുന്നതാണ്.
ഒരു ഭാഗം നന്നായി മൊരിഞ്ഞു വന്നതിനുശേഷം തിരിച്ചിട്ട് മൊരിയിച്ചെടുക്കുക. തിരിച്ച് ഇടാതെ എടുക്കണം എങ്കിലും ചെയ്യാവുന്നതാണ്. അതെല്ലാം ഓരോരുത്തരുടെ താൽപര്യത്തിനനുസരിച്ച് ചെയ്തെടുക്കാം. ഇനി ഇതുപോലെ വളരെ വേഗത്തിൽ ദോശ ഉണ്ടാക്കാം. കുട്ടികൾക്ക് ഏത് വളരെയധികം ഇഷ്ടപെടും. എല്ലാവരും ഇന്നു തന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.