ഇഡ്ഡലി, ദോശ, ചപ്പാത്തി, ചോറ് ഇവയ്ക്കെല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന തക്കാളി ചട്നി പരിചയപ്പെട്ടാലോ. ഇനി വീട്ടിൽ എന്ത് തന്നെ ഉണ്ടാക്കിയാലും അതിനെല്ലാം കൂടെ കഴിക്കാൻ പറ്റുന്ന ഒരു തക്കാളി ചട്ട്ണി ഉണ്ടാക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ടു വലിയ തക്കാളി എടുത്ത് മുറിച്ചുവയ്ക്കുക. അതിനുശേഷം ഒരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിനു ശേഷം ഒരു ടീസ്പൂൺ കടുക് ഇട്ട് പൊടിച്ചെടുക്കുക.
ശേഷം വീട്ടിലേക്ക് 5 വെളുത്തുള്ളി, ഒരു പിടി ചുവന്നുള്ളി, ചേർത്ത് ഇളക്കി അതിലേക്കു മുറിച്ചു വച്ചിരിക്കുന്ന തക്കാളി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിനുശേഷം മൂടിവെച്ച് തക്കാളി വേവിച്ചെടുക്കുക.
തക്കാളി വെന്ത് ഉടഞ്ഞ് എണ്ണ എല്ലാം തെളിഞ്ഞു വന്നതിനുശേഷം അതിലേക്ക് എരുവിന് ആവശ്യമായത് മുളകുപൊടി ചേർത്ത് കൊടുക്കുക. മുളകുപൊടി മൂത്തു വരുന്നതുവരെ ഇളക്കിക്കൊടുക്കുക. അതിലേക്ക് കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് കാൽ ടി സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
തക്കാളി നന്നായി പാകമായാൽ അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി തണുക്കാനായി മാറ്റിവയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാറില്ലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കിൽ മാത്രം ഒന്നോ രണ്ടോ ടീസ്പൂൺ വെള്ളം ഒഴിച്ചു കൊടുക്കുക. അധികം വെള്ളം ആകാതിരിക്കാൻ ശ്രദ്ധിക്കുക. ഇന്നുതന്നെ എല്ലാ വീട്ടമ്മമാരും ഇതുപോലെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.