ഇതാണല്ലേ യഥാർത്ഥ സന്ദൂർ മമ്മി…!!! പുതിയ വീഡിയോയുമായി നിത്യദാസ്.

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിത്യാദാസ്. ഒരുപാട് ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും പറക്കും തളികയിലെ ബസന്തിയെ ഇഷ്ട്ടമല്ലാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല. അത്രത്തോളം മലയാളികൾക്ക് പ്രിയങ്കരി ആയി മാറിയ താരമാണ് നിത്യ ദാസ്. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമാണ് താരം.

   

തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി നിത്യ പങ്കുവെക്കാറുണ്ട്. നിത്യയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉള്ള താരമാണ് മകൾ നൈനയും. നിത്യയോടുള്ള അതെ സ്നേഹം തന്നെയാണ് ആരാധകർക്ക് മകളോട് ഉള്ളത്. പുത്തൻ ഡാൻസ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമായി തുടരുന്ന താരമാണ് നൈന.

ഇതിൽ അമ്മയും മകളും ചേർന്ന് ഡാൻസ് വീഡിയോകൾ പങ്കുവെക്കാറുണ്ട്. ഈ വീഡിയോകൾ എല്ലാം നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ തരംഗമാവാറുള്ളത്. ഇരുവരും അമ്മയും മകളും അല്ല സുഹൃത്തുക്കളെ പോലെ ആണെന്ന് മുൻപും നിത്യ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ നൈന സോഷ്യൽ മീഡിയ വഴി പങ്കുവെച്ച പുതിയ വീഡിയോ ആണ് ആരാധകർക്കിടയിൽ വൈറൽ ആകുന്നത്. നിത്യക്കൊപ്പം ആണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. നിത്യയുടെ ലുക്ക്‌ തന്നെ ആണ് എല്ലാവരും എടുത്ത് പറയുന്നത്. ഇരുവരെയും കണ്ടാൽ അമ്മയും മകളും പോലെ തോന്നില്ല എന്നും സഹോദരികളെ പോലെ ആണ് തോന്നുന്നത് എന്നും ആണ് ആരാധകർ പറയുന്നത്. ഇതാണല്ലേ യഥാർത്ഥ സന്ദൂർ മമ്മി എന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് ചോദിച്ചു നിരവധി പേരാണ് സോഷ്യൽ മീഡിയകളിൽ എത്തുന്നത്. ഈ വീഡിയോ ഇപ്പോൾ ഏറ്റെടുക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Naina (@nainajamwal_)

Leave a Reply

Your email address will not be published. Required fields are marked *