പാർവതി ചേച്ചി എന്തൊരു സുന്ദരി ആണ്….!!! അവധി ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചു പാർവതി.

മലയാള സിനിമയുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റെത്. ജയറാമും പാർവതിയും കാളിദാസൻ മാളവികയും എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ്. ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നായികയാണ് പാർവതി. പിന്നീട് വിവാഹശേഷം സ്വയം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. ജയറാം പാർവതി പ്രണയവും വിവാഹം എല്ലാം സിനിമ ലോകം ഒന്നടങ്കം ഏറ്റെടുത്ത വാർത്തയായിരുന്നു. സിനിമയിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയ വഴി പാർവതിയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ അറിയാറുണ്ട്.

   

ഇവർ പങ്കുവെക്കുന്ന കുടുംബ ചിത്രങ്ങൾ എല്ലാം നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയ വഴി പാർവതി പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി മാറുന്നത്. മക്കൾക്കൊപ്പം ലണ്ടനിൽ ഇപ്പോൾ അവധി ആസ്വദിക്കാൻ പോയിരിക്കുകയാണ്താരം. അവിടെ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ വഴി പാർവതി പങ്കുവെച്ചിരിക്കുന്നത്.

ഇതിൽ ടെലിഫോൺ ബൂത്തിൽ നിന്ന് ഒളിച്ചു കളിക്കുന്ന രസകരമായ ദൃശ്യങ്ങൾ കാണാം. ലണ്ടൻ വീഥികളിലൂടെ നടക്കുന്നതും കോഫി കുടിക്കുന്നത് എല്ലാം ആണ് വിഡിയോയിൽ ഉള്ളത്. ലണ്ടൻ എന്ന ക്യാപ്ഷൻ നൽകി ആണ് പാർവതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഇതിനു താഴെ തരിണിയും കമന്റ് ചെയ്തിട്ടുണ്ട്. ഈയിടെ സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിന്നിരുന്ന താരമാണ് തരിണി.

കാളിദാസും തരിണിയും ദുബൈയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷ നേരം കൊണ്ട് ആണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ പാർവതി പങ്കുവെച്ച ഈ വിഡിയോയും ഇരുകയ്യും നീട്ടി ആണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴും എന്തൊരു ഭംഗി ആണ് കാണാൻ എന്നാണ് ആരാധകർ പറയുന്നത്. ഏതായാലും സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ എല്ലാം അറിയുന്നുണ്ടല്ലോ എന്നും ആരാധകർ പറയുന്നുണ്ട്. നിരവധി പേരാണ് ഈ മനോഹരമായ വീഡിയോക്ക് താഴെ കമ്മെന്റുകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *