എന്റെ സഹോദരന് പിറന്നാൾ ആശംസകൾ…!!!! പ്രിത്വിരാജിന് പിറന്നാൾ ആശംസകളുമായി കുഞ്ഞനുജത്തി നസ്രിയ.

കഴിഞ്ഞദിവസം മലയാള സിനിമയുടെ സൂപ്പർസ്റ്റാറുകളിൽ ഒരാളായ പൃഥ്വിരാജ് സുകുമാരന്റെ പിറന്നാൾ ആയിരുന്നു. നിരവധി പേരാണ് താരത്തിന്റെ പിറന്നാളിന് ആശംസകൾ ആയി എത്തിയത്. ഇപ്പോൾ ആക്കൂട്ടത്തിൽ ശ്രദ്ധ നേടുകയാണ് പൃഥ്വിരാജിനെ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നസ്രിയ പങ്കുവെച്ച ചിത്രങ്ങൾ. എന്റെ സഹോദരന് പിറന്നാൾ ആശംസകൾ. നിങ്ങൾ ആഗ്രഹിക്കുന്നത് എല്ലാം നിങ്ങൾക്ക് ലഭിക്കട്ടെ.

   

നാൽപ്പതാം ജന്മദിനാശംസകൾ. എല്ലാവരും അറിയട്ടെ പ്രായം. എന്നായിരുന്നു വളരെ രസകരമായി നസ്രിയ കുറിച്ചിരുന്നത്. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഫഹദും നസ്രിയയും പൃഥ്വിരാജിന്റെ കുടുംബവുമായി വളരെ അടുത്തു നിൽക്കുന്ന താരങ്ങളാണ്. നസ്രിയ എന്റെ വീട്ടിലെ ഒരു കൊച്ചനുജത്തി ആണെന്ന് പൃഥ്വിരാജ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രിയപ്പെട്ട ചേട്ടന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള നസ്രിയയുടെ ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

ഒരുപാട് ചിത്രങ്ങൾ ഈ കുടുംബങ്ങൾ ഒന്നിച്ചു പങ്കുവെക്കാറുണ്ട്. ഈ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. അതുകൊണ്ടുതന്നെ പൃഥ്വിരാജിന്റെ പിറന്നാളിന് നസ്രിയയുടെ ആശംസക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. കഴിഞ്ഞദിവസം പൃഥ്വിരാജിന്റെ പിറന്നാളിന് സുപ്രിയ മേനോൻ പങ്കുവെച്ച് ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു.

ആക്കൂട്ടത്തിൽ തന്നെ ഈ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുകയാണ്. ഒരുപാട് ഫോള്ളോവെർസ് സോഷ്യൽ മീഡിയയിൽ ഉള്ള താരമാണ് നസ്രിയ. നസ്രിയയുടെ ക്യാപ്ഷൻ തന്നെ ആണ് ആരാധകർ എടുത്തു പറയുന്നത്. 40 വയസ്സ് ആയാലും പ്രിത്വിരാജ് ഇപ്പോളും 26 വയസ്സുകാരന്റെ ഭംഗി ആണ് എന്നാണ് ആരാധകർ പറയുന്നത്. ഒപ്പം നസ്രിയയുടെ ഈ സ്നേഹവും ആരാധകർ എടുത്തു പറയുന്നുണ്ട്. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ എന്നും എല്ലാം ആണ് കമന്റ് ബോക്സിൽ ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *