വീണ്ടും അർഹതക്കുള്ള അംഗീകാരം…!! പുതിയ വിശേഷങ്ങൾ പങ്കുവെച്ചു ജയസൂര്യ.

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. എന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത താരമാണ് ജയസൂര്യ. മിമിക്രി വേദികളിൽ നിന്നും കടന്നു വന്ന് മലയാള സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് പിന്നീട് മലയാള സിനിമയുടെ തന്നെ സൂപ്പർസ്റ്റാറുകളിൽ ഒരാളായി മാറിയ ജയസൂര്യ എല്ലാവർക്കും ഒരു പ്രചോദനം ആണ്.

   

ഇപ്പോൾ അർഹതയ്ക്കുള്ള അംഗീകാരം ജയസൂര്യയെ വീണ്ടും തേടിയെത്തിരിക്കുകയാണ്. മൂന്നാം തവണയും ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജയസൂര്യ. ഇത്തവണ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ഈ സുന്ദരിയെ മൂന്നാം തവണയും എനിക്ക് തന്നതിന് ഫിലിം ഫെയറിനു ഒരുപാട് നന്ദി.

ഈ അവാർഡ് ഞാൻ എന്റെ വെള്ളം ടീമിലെ എല്ലാ സഹപ്രവർത്തകർക്കുംസമർപ്പിക്കുന്നു. എന്റെ കൂടെ നിന്ന് എല്ലാവർക്കും നന്ദി. ഓരോ അവാർഡുകളും മികച്ച ചിത്രങ്ങൾ ചെയ്യാനുള്ള പ്രചോദനമാണ് ഞാൻ ചെയ്യുന്ന ജോലി നിങ്ങളെ ആവേശഭരിതരാക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ജയസൂര്യ അവാർഡ് കയ്യിൽ പിടിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ജയസൂര്യക്കൊപ്പം താരത്തിന്റെ എല്ലാ വിജയത്തിലും ഒപ്പമുള്ള ഭാര്യ സരിതയെയും കാണാം.

ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. നിരവധി പേരാണ് ഈ ചിത്രങ്ങളൊക്കെ താഴെ കമന്റുകളുമായി എത്തുന്നത്. ജയസൂര്യയുടെ ഈ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത് സരിതയാണ്. ഇനിയും ഒരുപാട് അംഗീകാരങ്ങൾ തേടി എത്തട്ടെ എന്നാണ് ആരാധകർ പറയുന്നത്. മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു വെള്ളം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും ജയസൂര്യ കരസ്ഥമാക്കിയിരുന്നു.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *