അമ്മയുടെ ഒക്കത്തിരിക്കുന്ന ഈ കുഞ്ഞു ആരാണെന്നു മനസ്സിലായോ..?

സഹ സംവിധായകനായി മലയാള സിനിമയിലേക്ക് കടന്നുവന്ന ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനും എല്ലാം ആയി തിളങ്ങുന്ന സൗബിൻ ഷാഹിറിന്റെ പഴയ ചിത്രമാണ് ഇത്. ഫാസിൽ സിദ്ദിഖ് എന്നിവരോടൊപ്പം സഹായി ആയി പ്രവർത്തിച്ചാണ് സൗബിൻ സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. ഡാ തടിയാ എന്ന ചിത്രത്തിലാണ് സൗബിൻ ആദ്യമായി വേഷമിടുന്നത്.

   

പിന്നീട് അങ്ങോട്ട് ഒരുപാട് മികച്ച ചിത്രങ്ങളിൽ നായകനായും സഹനടനായും വില്ലനായും എല്ലാം അദ്ദേഹം തിളങ്ങി. പറവ എന്ന ചിത്രമാണ് സൗബിൻ ആദ്യമായി സംവിധാനം ചെയ്യുന്നത്. ആദ്യ ചിത്രം തന്നെ മികച്ച വിജയമാണ് കരസ്തമാക്കിയത്. പ്രേമം എന്ന നിവിൻ പോളി നായകനായ ചിത്രമാണ് അഭിനയ ജീവിതത്തിൽ സൗബിനു വഴിതിരിവാകുന്നത്. ഈ ചിത്രത്തിലെ കോമഡി കഥാപാത്രം വളരെ മനോഹരമായി സൗബിൻ അവതരിപ്പിച്ചു.

സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് സൗബിൻ ആദ്യമായി നായകനായി എത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ഇന്ന് ഒരുപാട് ആരാധകരുള്ള താരമാണ് സൗബിൻ ഷാഹിർ. സൗബിന്റെ ഓരോ ചിത്രങ്ങൾക്കും വേണ്ടി ആരാധകർ കാത്തിരിക്കാറാണ് പതിവ്. ഏതു തരത്തിലുള്ള വേഷങ്ങളും തനിക്ക് ചേരും എന്ന് തെളിയിച്ച താരമാണ് സൗബിൻ ശാഹിർ. വ്യത്യസ്തമായ കഥാപാത്രങ്ങൾ ആണ് താരം തിരഞ്ഞെടുക്കാറുള്ളത്.

ഇനിയും ഒരുപാട് ചിത്രങ്ങൾ ആണ് താരത്തിന്റെതായി പുറത്തിറങ്ങാൻ ഉള്ളത്. സൗബിൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിനായി കാത്തിരിപ്പിലാണ് ആരാധകർ. അവസാനമായി പുറത്തിറങ്ങിയ ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിലെ സൗബിന്റെ കഥാപാത്രവും വലിയ പ്രേക്ഷക പ്രശംസ ആണ് നേടിയത്. രോമാഞ്ചം എന്ന ചിത്രമാണ് അടുത്തതായി വെള്ളിത്തിരയിലേക്ക് എത്താൻ ഉള്ളത്. ഈ ചിത്രത്തിനായി വലിയ പ്രതീക്ഷയിൽ ആണ് ആരാധകരും.

Leave a Reply

Your email address will not be published. Required fields are marked *