നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി…!!! അമ്പലവാസി ആയി എത്തി മീനാക്ഷി രവീന്ദ്രൻ.

മഴവിൽ മനോരമ അവതരിപ്പിച്ച നായിക നായകൻ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് പ്രിയങ്കരി ആയി മാറിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. ഈ റിയാലിറ്റി ഷോയിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിക്കാനും താരത്തിനായി. ഇതിനുശേഷം പിന്നീട് അവതാരികയായി മഴവിൽ മനോരമയിൽ തന്നെ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം എന്ന ഷോയിൽ എത്തി. ഇതിലൂടെ മീനാക്ഷി മലയാളി പ്രേക്ഷകരിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു.

   

ഈ പരിപാടിയിൽ ഡെയ്‌നിനൊപ്പം വളരെ മികച്ച രീതിയിൽ ആണ് താരം പരിപാടി അവതരിപ്പിക്കുന്നത്. നിരവധി കാഴ്ചക്കാരാണ് ഉടൻ പണത്തിന് ഉള്ളത്. ചുരുക്കം ചില ചിത്രങ്ങളിലും ഇതിനോടകം തന്നെ താരം വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരം ഇടയ്ക്കിടെ കിടിലൻ ഫോട്ടോഷൂട്ടുകളുമായി ആരാധകർക്കിടയിലേക്ക് എത്താറുണ്ട്. നിരവധി ഫോളോവേഴ്സ് ആണ് മീനാക്ഷിക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്.

ഇപ്പോൾ മീനാക്ഷി പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അമ്പലത്തിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. ഇതിനെ നൽകിയിരിക്കുന്ന ക്യാപ്ഷൻ തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വീടുവിട്ടാൽ അമ്പലം അമ്പലം വിട്ടാൽ വീട് വഴിയിൽ ആരുടെയും മുഖത്ത് പോലും നോക്കില്ല എന്താ അടക്കം എന്താ ഒതുക്കം. ഇങ്ങനെ രസകരമായ ഒരു ക്യാപ്ഷൻ ആണ് മീനാക്ഷി നൽകിയിരിക്കുന്നത്.

നിരവധി പേരാണ്രസകരമായ കമന്റുകളുമായി എത്തുന്നത്. അമ്പലത്തിൽ ഒക്കെ പോകുന്ന ശീലം ഉണ്ടല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഈ ചിത്രം ഇപ്പോൾ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ. മീനാക്ഷി ഓരോ ചിത്രങ്ങൾ പങ്കുവെക്കുമ്പോഴും അതിനു താഴെ എത്തുന്ന കമെന്റുകൾ വളരെ ശ്രദ്ധ നേടാറുണ്ട്. ഈ ചിത്രങ്ങൾക്കെല്ലാം മീനാക്ഷി നൽകുന്ന ക്യാപ്ഷനുകളും ഏറെ ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *