തൊഴിലുറപ്പ് ജീവനക്കാരി ആയി ബിഗ്‌ബോസ് താരം ശാലിനി നായർ…!! താരം പങ്കുവെച്ച വീഡിയോ ഏറ്റെടുത്തു ആരാധകർ.

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന ഷോയിലൂടെ പ്രശസ്തി നേടിയ ഒരുപാട് താരങ്ങൾ ഉണ്ട്. ഇത്തരത്തിൽ പ്രശസ്തി നേടിയ ഒരു താരമാണ് ശാലിനി നായർ. ആർജെ യും അവതാരികയും എല്ലാമായ ശാലിനി ബിഗ് ബോസ് ഷോയിലൂടെയാണ് പ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടുന്നത്. തന്റെ നിലപാടുകളെല്ലാം വളരെ വ്യക്തമായി പറഞ്ഞ താരം ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയ മത്സരാർത്ഥികളിൽ ഒരാളായി മാറി.

   

എന്നാൽ രണ്ടാമത്തെ എലിമിനേഷനിലൂടെ താരം ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താവുകയായിരുന്നു. എന്നാലും സോഷ്യൽ മീഡിയ വഴി എപ്പോഴും സജീവമായി നിൽക്കാൻ താരം ശ്രമിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നും അവിടുത്തെ തൊഴിലുറപ്പ് ജീവനക്കാരോടൊപ്പം ജോലി ചെയ്യുന്ന വീഡിയോ ആണ് ശാലിനി പങ്കുവെച്ചിരിക്കുന്നത്.

അവർക്കൊപ്പം തുമ്പയെടുത്ത് മണ്ണിൽ കിളക്കുന്നതും അവരോടൊപ്പം ഭക്ഷണം കഴിക്കുന്നതും. പാട്ട് പാടുന്നതും എല്ലാം വീഡിയോയിൽ കാണാം. ഉറക്കം അവരോടെല്ലാം യാത്ര പറഞ്ഞുകൊണ്ടാണ് ശാലിനി അവിടെ നിന്നും മടങ്ങിയത്. വളരെ രസകരമായ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.

അവരോടൊപ്പം കളിച്ചും ചിരിച്ചും അവരിൽ ഒരാളായി നിൽക്കുന്ന ശാലിനിയുടെ ഈ നല്ല പെരുമാറ്റത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വരുന്നത്. ശാലിനിയുടെ ഈ വീഡിയോക്ക് താഴെ നിരവധി കമന്റുകൾ ആണ് വരുന്നത്. എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ശാലിനി വീഡിയോ പങ്കുവെച്ചത്. ഇനിയും ഇതുപോലെ തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *