ഇതായിരുന്നല്ലേ സാന്ത്വനത്തിലെ അഞ്ജുവിന്റെ യഥാർത്ഥ ശബ്ദം..!! പുതിയ വീഡിയോ പങ്കുവെച്ചു താരം.

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന സീരിയൽ പരമ്പരയാണ് സാന്ത്വനം. മറ്റു സീരിയലുകളിൽ നിന്നും വ്യത്യസ്തമായി മലയാളി പ്രേക്ഷകർ ഒന്നായി നെഞ്ചിലേറ്റിയ പരമ്പരയാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും പ്രത്യേകം ഫാൻസ് ആണുള്ളത്. ഇതിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്ന താരമാണ് ഗോപിക. അഞ്ജലി എന്ന കഥാപാത്രമാണ് പരമ്പരയിൽ ഗോപിക കൈകാര്യം ചെയ്യുന്നത്. അഞ്‌ജലിയും ശിവേട്ടനും തമ്മിലുള്ള രംഗങ്ങൾ എല്ലാം തന്നെ മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട രംഗങ്ങൾ ആണ്.

   

അഞ്ജലി ശിവേട്ടൻ ജോടികൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ആസ്വദിക്കുന്ന പരമ്പര എന്ന പ്രത്യേകതയും സാന്ത്വനത്തിന് ഉണ്ട്. ചാനൽ റേറ്റിങ്ങിൽ ഒന്നാമതാണ് സാന്ത്വനം. ഇപ്പോൾ ഗോപിക സോഷ്യൽ മീഡിയ വഴി പങ്കുവച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഇടയിൽ വൈറൽ ആകുന്നത്.

തന്റെ പുതിയ മ്യൂസിക്കൽ ആൽബമായ പാതി പെയ്തു നീ എന്ന ആൽബത്തിന്റെ ഡബ്ബിങ് വിശേഷങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ആണ് താരം പങ്കു വച്ചിരിക്കുന്നത്. ഡബ്ബ് ചെയ്യാൻ ഗോപിക നിൽക്കുന്നതും സ്ക്രീനിൽ വീഡിയോ പ്ലേ ചെയ്യുന്നതും കാണാം. പെട്ടെന്ന് തന്നെ നിർത്തി ആക്ഷൻ പറഞ്ഞാലേ എനിക്ക് മനസ്സിലാകു എന്ന് താരം പറയുന്നത് കാണാം. വളരെ സന്തോഷവധി ആയിട്ടാണ് ഈ വിഡിയോയിൽ ഗോപികയെ കാണാൻ കഴിയുന്നത്.

സാന്ത്വനം പരമ്പരയിൽ അഞ്ജലിക്ക് ശബ്ദം നൽകുന്നത് ഗോപിക അല്ല. അതുകൊണ്ടുതന്നെ താരത്തിന്റെ സ്വന്തം ശബ്ദത്തിൽ പുറത്തിറങ്ങുന്ന ഈ മ്യൂസിക്കൽ ആൽബത്തിനായി വെയ്റ്റിംഗ് ആണെന്നാണ് ആരാധകർ പറയുന്നത്. ഒരു പിടി നല്ല സിനിമകളിലും വേഷമിട്ടിട്ടുള്ള താരമാണ് ഗോപിക.മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരം കൂടിയാണ് ഗോപിക. ഇപ്പോൾ താരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളും ആയി എത്തുന്നത്.

 

View this post on Instagram

 

A post shared by Dr Gopika anil (@gops_gopikaanil)

Leave a Reply

Your email address will not be published. Required fields are marked *