മൗനരാഗത്തിലെ സരയുവായി തിളങ്ങിയ പ്രതീക്ഷ ഇനി മൗനരാഗത്തിലേക്ക് ഇല്ല…!!! പകരം എത്തുന്നത് ആരെന്നു കണ്ടോ..

ഒരുപാട് ആരാധകരുള്ള ഒരു മിനിസ്ക്രീൻ പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ഈ പരമ്പരക്ക് നിരവധി ആരാധകരാണ് ഉള്ളത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേകം ഫാൻസ്‌ ഗ്രൂപ്പുകളും ഉണ്ട്. ഇതുവരെ 600 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് ഈ പരമ്പര. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് സീരിയൽ പറയുന്നത്. കല്യാണിയുടെ അമ്മ ഒഴികെ മറ്റാരും അംഗീകരിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നില്ല.

   

കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസ്സിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോഴാണ് കല്യാണിയുടെ ജീവിതത്തിൽ നിറങ്ങൾ വന്നത്. ഇപ്പോൾ മികച്ച കഥാപശ്ചാത്തലത്തിലൂടെ മുന്നോട്ടു പോകുന്ന ഈ പരമ്പരയിൽ ഒരു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. മൗനരാഗം സീരിയലിലെ സരയു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രതീക്ഷ അപ്രതീക്ഷിതമായി സീരിയലിൽ നിന്നും പിന്മാറി എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

സരയുവിനെ വളരെ ഭംഗിയായി കൈകാര്യം ചെയ്തിരുന്ന പ്രതീക്ഷ ഇപ്പോൾ പിൻമാറി എന്ന വാർത്ത ഒരുപോലെ സങ്കടത്തിൽ ആകുകയാണ് മിനിസ്‌ക്രീൻ പ്രേക്ഷകരെ മുഴുവൻ. ഇനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മുൻപ് സരയുവായി എത്തിയ ദർശന ആണ്. പ്രതീക്ഷയും ദർശനയും ഒരുപാട് ആരാധകരുള്ള താരങ്ങളാണ്. അതുകൊണ്ടുതന്നെ സരയുവായി പ്രതീക്ഷ മതിയായിരുന്നു എന്നു പറയുന്നതും ദർശന തിരിച്ചുവന്നത് സന്തോഷിക്കുന്നവരും ഉണ്ട്. ശക്തമായ നെഗറ്റീവ് കഥാപാത്രമാണ് സരയു.

എന്നാൽ ഇപ്പോൾ നെഗറ്റീവ് കഥാപാത്രങ്ങൾക്കും ഒരുപോലെ ഫാൻസ് ഉണ്ട്. ഈ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. സരയു ആയി ഇനി എത്തുന്നത് ദർശന ആണെന്ന വാക്കുകളും ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ട്. എങ്കിലും ഇത്ര നാളും സ്വീകരണ മുറികളിലെ ഒരു അംഗമായി തിളങ്ങിയിരുന്ന പ്രിയതാരത്തിന്റെ പിൻവാങ്ങലും വലിയ വേദന ആണ് ആരാധകർക്ക് ഉണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *