മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ കാര്യം ഇന്ന് നടന്നു!!! ഫ്ലൈറ്റ് യാത്രയിലെ മനോഹരമായ നിമിഷം പങ്കുവെച്ചു റിമി ടോമി .

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഒരുപാട് നല്ല ഗാനങ്ങൾ മലയാളി പ്രേക്ഷകർക്കായി സമ്മാനിച്ച താരമാണ് റിമി. ഗാനമേള സ്റ്റേജുകൾ കൈയ്യടക്കി ഭരിച്ചിരുന്ന വ്യക്തിയാണ് താരം. അതുകൊണ്ടുതന്നെ എല്ലാ മലയാളി പ്രേക്ഷകർക്കും ഒരുപാട് ഇഷ്ടമുള്ള ഗായികയാണ് റിമി. ഒരു ഗായികയായും അവതാരികയായും അഭിനയത്രി ആയും വിധി കർത്താവായും എല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ടിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്.

   

പിന്നീട് അങ്ങോട്ട് ഒരുപാട് നല്ല ഗാനങ്ങൾ മലയാളികൾക്കായി താരം സമ്മാനിച്ചു. വിനീത് ശ്രീനിവാസൻ നായകനായ കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് റിമി എത്തി. ജയറാമിന്റെ നായികയായി തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലും താരം വേഷമിട്ടു. നർമം കലർന്ന സംസാര ശൈലി തന്നെ ആണ് റിമിയുടെ പ്രത്യേകത. സൂപ്പർ ഫോർ എന്ന പരിപാടിയിൽ റിമിയുടെ തമാശ വീഡിയോകൾ വലിയ വൈറൽ ആണ്. സോഷ്യൽ മീഡിയകളിലും സജീവ സാനിധ്യമാണ് റിമി ടോമി. താരത്തിനു ഒരു യൂട്യൂബ് ചാനലും ഉണ്ട്.

ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം വഴി താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കഴിഞ്ഞ ദിവസം ഒരു ഫ്ലൈറ്റ് യാത്രയ്ക്കിടെ സംഭവിച്ച ഒരു രസകരമായ കാര്യമാണ് തന്റെ ആരാധകരുമായി റിമി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം റിമി ഇൻഡിഗോ ഫ്ലൈറ്റിൽ യാത്ര ചെയ്തിരുന്നു. യാത്രയ്ക്കുശേഷം ഇൻഡിഗോയിലെ ഒരു എയർഹോസ്റ്റസ് റിമിക്ക് എഴുതിയ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളോടൊപ്പം നിങ്ങൾ യാത്ര ചെയ്തതിൽ ഞങ്ങൾക്ക് വലിയ സന്തോഷം ഉണ്ട്.

നിങ്ങൾക്ക് സുരക്ഷിതമായ ഒരു യാത്ര ആയിരുന്നു എന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ ശബ്ദം എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിങ്ങളുടെ തമാശകൾ കൊണ്ട് ഞങ്ങളെ ചിരിപ്പിക്കുന്നു. ഫ്ലൈറ്റ് യാത്രക്കാർക്ക് നിങ്ങൾ ഒരു പ്രചോദനമാണ്. ഇൻഡിഗോ തിരഞ്ഞെടുത്തതിന് നന്ദി. ചിരിച്ചുകൊണ്ടേ ഇരിക്കൂ എന്നാണ് എയർഹോസ്റ്റസ് റിമിക്ക് വേണ്ടി എഴുതിയത്. മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യമാണ് ഇന്ന് നടന്നത്. ഇങ്ങനെ പറഞ്ഞു കൊണ്ടായിരുന്നു റിമി ഈ ചിത്രം പങ്കുവെച്ചത്. ഒപ്പം ഇത് നൽകിയ കൊച്ചു സുന്ദരിക്ക് നന്ദിയും താരം പറഞ്ഞു.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

Leave a Reply

Your email address will not be published. Required fields are marked *