ബിഗ് ബോസ് എന്ന് ഒറ്റ ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മുഴുവൻ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇതിലെ നാലാം സീസണിലെ മത്സരാർത്ഥിയായിരുന്നു. ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരവും റോബിൻ ആണ്. ഷോയുടെ വിന്നർ ആയില്ലെങ്കിലും നിരവധി ആരാധകരാണ് റോബിൻ രാധാകൃഷ്ണനെ ഉള്ളത്.
ബിഗ് ബോസിന് ശേഷവും സോഷ്യൽ മീഡിയകളിൽ തിളങ്ങി നിൽക്കുകയാണ് റോബിൻ. താരം പങ്കുവെക്കുന്ന ഏതൊരു വിശേഷങ്ങളും നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്. ഏകദേശം 10 ലക്ഷത്തിന് മുകളിൽ ഫോള്ളോവെർസ് ഇൻസ്റ്റാഗ്രാമിൽ ഉള്ള വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. റോബിന്റെ ഓരോ ഇന്റർവ്യൂവിനും നിരവധി കാഴ്ചക്കാരാണ് ഉള്ളത്.
ഒരുപാട് ഫാൻസ് പേജുകൾ ആണ് റോബിന് വേണ്ടി സോഷ്യൽ മീഡിയകളിൽ ഉള്ളത്. ഇതിനു മുൻപ് കാലത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വിശേഷങ്ങൾ തന്റെ പ്രേക്ഷകർക്കായി റോബിൻ പങ്കുവെച്ചിരുന്നു. ഇപ്പോൾ റോബിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നപുതിയ വീഡിയോ ആണ് വൈറലായി മാറുന്നത്. റോബിന്റെ അച്ഛനെയും അമ്മയുടെയും വിവാഹ വാർഷികം ആഘോഷിക്കുന്ന വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
കേക്ക് മുറിക്കുന്നതും നൽകുന്നതും എല്ലാം വിഡിയോയിൽ കാണാം. കുടുംബസമേതം ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റോബിനും അനുജത്തിയും അനുജത്തിയുടെ ഭർത്താവും ഈ വിഡിയോയിൽ ഉണ്ട്. നിരവധി പേരാണ് ഇവർക്ക് വിവാഹ വാർഷിക ആശംസകൾ മായി എത്തുന്നത്. ഒപ്പം ഈ സുന്ദര കുടുംബത്തിന് കണ്ണ് തട്ടാതെ ഇരിക്കട്ടെ എന്ന് ആരാധകർ പറയുന്നുണ്ട്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്.
View this post on Instagram