ഇത് ശരിക്കും ഒരു പാപ്പാൻ തന്നെ!!! ചട്ടക്കാരി ആയി മാറി മാളവിക ജയറാം.

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് ജയറാമിന്റെ. ജയറാമും പാർവതിയും കാളിദാസൻ എല്ലാം സിനിമ മേഖലയിൽ ഉള്ളവരാണ്. ഒരുപാട് ആരാധകരുള്ള താരങ്ങളാണ് ഇവർ. മകൾ മാളവിക സിനിമയിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ വഴി എല്ലാവർക്കും പ്രിയപ്പെട്ട താരമാണ്. ചക്കി എന്നാണ് മാളവികയെ മലയാളി പ്രേക്ഷകർ എല്ലാം വിളിക്കാറ്. ഇവരുടെ കുടുംബം പങ്കുവെക്കുന്ന ഏതൊരു വിശേഷങ്ങളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്.

   

ഈ കുടുംബത്തെ മലയാളി പ്രേക്ഷകർ സ്വന്തം കുടുംബത്തെ പോലെയാണ് കാണാറുള്ളത്. സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ് മാളവിക. ഒരുപാട് ഫോളോവഴ്സും താരത്തിനുണ്ട്. മാളവികയാണ് കൂടുതലും ഈ കുടുംബത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറ്. ഇപ്പോൾ ചക്കി പങ്കുവെച്ചിരിക്കുന്ന വ്യത്യസ്തമായ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നത്.മലയാളികൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ജയറാമിന്റെ ആനപ്രേമത്തെ കുറിച്ച്.

ജയറാമിന് സ്വന്തമായി ഒരു ആനയും ഉണ്ടായിരുന്നു. ഇപ്പോഴിതാ മകൾ മാളവിക അച്ഛനെപ്പോലെ തന്നെ തന്റെ ആനപ്രേമം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ്. ഒരു ആനയെ വഴി നടത്തുന്ന വീഡിയോ ആണ് മാളവിക പങ്കുവെച്ചിരിക്കുന്നത്. ഷർട്ടും കറുപ്പു മുണ്ടും ധരിച്ച് കയ്യിൽ തോട്ടിക്കോലും പിടിച്ച് ഒരു പാപ്പാനായി ആനയുടെ ഒപ്പം നടക്കുന്ന വീഡിയോ ആണ് മാളവിക പങ്കുവെച്ചിരിക്കുന്നത്.

ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. അച്ഛനെ പോലെ തന്നെ ആണ് മകളും എന്നാണു ആരാധകർ പറയുന്നത്. ചക്കിയുടെ ഈ വീഡിയോ പങ്കുവെച്ച നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

 

View this post on Instagram

 

A post shared by Chakki (@malavika.jayaram)

Leave a Reply

Your email address will not be published. Required fields are marked *