മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് അറ്റ്ലസ് രാമചന്ദ്രൻ. ഒരു സംരംഭകനായും നടനായും നിർമ്മാതാവായും തിളങ്ങി നിന്നിരുന്ന വ്യക്തിയാണ് അറ്റ്ലസ് രാമചന്ദ്രൻ. മറ്റു സ്വർണ്ണ കടകളിൽ നിന്നും അറ്റ്ലസ് വേറിട്ട് നിന്നതും അദ്ദേഹത്തിന്റെ പരസ്യങ്ങൾ കൊണ്ട് തന്നെ ആയിരുന്നു. സ്വന്തം ശബ്‌ദം കൊണ്ടാണ് അദ്ദേഹം അറ്റ്ലസിന്റെ പരസ്യം നൽകിയിരുന്നത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന അദ്ദേഹത്തിന്റെ പരസ്യവാചകം പിന്നീട് മിമിക്രി കലാകാരന്മാരും ഏറ്റെടുത്തു. അങ്ങനെയാണ് രാമചന്ദ്രനെ കൂടുതൽ മലയാളികളും അറിയുന്നത്.
ഗൾഫ് നാടുകളിലെ പ്രശസ്തമായ അറ്റ്ലസ് ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. അറ്റ്ലസ് ജ്വല്ലറി വലിയ വിജയം തന്നെയായിരുന്നു. ഒരു സമയത്ത് ബിസിനസിൽ നിന്നും വന്ന പിഴവുകളെ തുടർന്ന് അദ്ദേഹം ജയിൽവാസം അനുഭവിക്കേണ്ടി വന്നിരുന്നു. ഏകദേശം രണ്ടു വർഷത്തിനു മുകളിൽ അദ്ദേഹം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. പിന്നീട് അറ്റ്‌ലസിന്റെ പ്രശസ്തി കുറഞ്ഞു വരികയായിരുന്നു.
വൈശാലി സുകൃതം എന്നീ സിനിമകളെല്ലാം നിർമ്മിച്ചത് അദ്ദേഹമാണ്. കൂടാതെ ഒട്ടനവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ എല്ലാവരോടും യാത്ര പറഞ്ഞു അറ്റ്‌ലസ് രാമചന്ദ്രൻ ഈ ലോകത്ത് നിന്നും വിട പറഞ്ഞു എന്ന വാർത്തയാണ് മലയാളികളിൽ ഞെട്ടൽ ഉണ്ടാക്കുന്നത്. ഒരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം നിർമ്മിച്ച ചിത്രങ്ങളെല്ലാം വലിയ വിജയം ആയിരുന്നു.
വൈശാലി എന്ന ചിത്രം നിരവധി അവാർഡുകളാണ് വാരിക്കുട്ടിയത്. ടു ഹരിഹർ നഗർ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ഇപ്പോൾ അദ്ദേഹം മരിച്ചു എന്ന് വാർത്ത വലിയ ഞെട്ടലാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഹോളിഡേയ്സ് എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഇപ്പോൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് മലയാളി പ്രേക്ഷകർ.