മലയാളികൾക്ക് പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് ദുൽഖർ സൽമാനും ഗോകുൽ സുരേഷ്. മലയാള സിനിമയുടെ രണ്ടു സൂപ്പർസ്റ്റാറുകളുടെ മക്കൾ എന്നതിലുപരി ഇപ്പോൾ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന രണ്ടു താരങ്ങളാണ് ദുൽഖർ സൽമാനും ഗോകുൽ സുരേഷും. ഇപ്പോൾ ഇവർ രണ്ടുപേരെയും സംബന്ധിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. തമിഴ്നാട്ടിൽ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കോത്ത എന്ന ചിത്രത്തിൽ ഗോകുൽ സുരേഷും വേഷമിടുന്നുണ്ട് എന്ന വാർത്തകൾ മുൻപും പുറത്തുവന്നിരുന്നു.
എന്നാൽ ഇത് ശരിവെക്കുന്ന തരത്തിൽ ആണ് കഴിഞ്ഞദിവസം സിനിമയുടെ സെറ്റിൽ വെച്ച് ഗോകുൽ സുരേഷിന്റെ പിറന്നാൾ ആഘോഷിച്ചത്. ഇവരോടൊപ്പം ചെമ്പൻ വിനോദും സുധി കോപ്പയും അണിയറ പ്രവർത്തകരെയും ചിത്രത്തിൽ കാണാം. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രത്തിൽ നൈല ഉഷയും ഐശ്വര്യ ലക്ഷ്മിയും ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. അടുത്തവർഷം ആയിരിക്കും ഈ ചിത്രം റിലീസിന് എത്തുന്നത്.
മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ചപ്പോൾ പിറന്ന ചിത്രങ്ങൾ എല്ലാം വലിയ വിജയമായിരുന്നു. ഇപ്പോൾ ഇവരുടെ മക്കൾ ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. വലിയ തരത്തിലുള്ള റൂമറുകളാണ് ഈ ചിത്രത്തിന്റെ ഭാഗമായി വരുന്നത്. വലിയ ഹൈപ്പ് ആണ് ഈ ചിത്രത്തിന്റെ പ്രഖ്യാപന മുതൽ ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
സുരേഷ് ഗോപി നായകനായ എത്തിയ പാപ്പൻ എന്ന ചിത്രത്തിലെ ഗോകുൽ സുരേഷിന്റെ അഭിനയം മലയാളികളെല്ലാം നെഞ്ചോട് ചേർത്തതാണ്. ദുൽഖർ സൽമാന്റെ അവസാനമായി ഇറങ്ങിയ സീതാരാമം എന്ന ചിത്രം വലിയ വിജയം ആയിരുന്നു. ഇവർ രണ്ടുപേരും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ ഇപ്പോൾ.