അച്ഛന്റെ മകൻ അല്ലെ അങ്ങനെ അല്ലെ വരൂ!! ദേവദൂതർ പാടി എന്ന ഗാനത്തിന് ചാക്കോച്ചനൊപ്പം ഡാൻസ് കളിച്ചു ഇസഹാക്കും.

മലയാള സിനിമയുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ചാക്കോച്ചൻ. കൂടുതലും റൊമാന്റിക് സിനിമകൾ അഭിനയിച്ചിരുന്ന ചാക്കോച്ചൻ പിന്നീട് സീരിയസ് കഥാപാത്രങ്ങളിലും കഴിവ് തെളിയിക്കുകയായിരുന്നു. ഇപ്പോൾ ഈയടുത്ത് പുറത്തിറങ്ങിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

   

ചിത്രത്തിലെ കള്ളൻ രാജീവനായി ജീവിക്കുകയായിരുന്നു ചാക്കോച്ചൻ. ഇപ്പോൾ ഈ ചിത്രവുമായി ബന്ധപ്പെട്ട് ചാക്കോച്ചൻ പങ്കുവെച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. സിനിമ ഇറങ്ങുന്നതിനു മുൻപേ ഈ ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനം വലിയ രീതിയിൽ വൈറലായിരുന്നു. ഈ പാട്ടിന് ചാക്കോച്ചൻ കളിച്ച സ്റ്റെപ്പ് തന്നെയായിരുന്നു ഇതിന്റെ പ്രത്യേകത. ഒരു ഉത്സവപറമ്പിലെ ഗാനമേള പരിപാടിയിൽ പാടുന്ന പാട്ട് ആയിട്ടാണ് ഇത് ചിത്രീകരിച്ചത്. വളരെ വ്യത്യസ്തമായ ഒരു ഡാൻസ് ആയിരുന്നു ഈ പാട്ടിൽ ചാക്കോച്ചൻ കളിച്ചത്.

ഇത് നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ 50 ദിവസം തികച്ചിരിക്കുകയാണ്. ഇതിന്റെ ആഘോഷത്തിൽ ദേവദൂതർ പാടി എന്ന പാട്ടിന് വീണ്ടും ചുവട് വച്ചിരിക്കുകയാണ് ചാക്കോച്ചൻ. ഇത്തവണ ചാക്കോച്ചൻ ഒപ്പം മറ്റൊരാൾ കൂടിയുണ്ട് എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. അത് മറ്റാരും അല്ല ചാക്കോച്ഛന്റെ മകൻ ഇസഹാക് ആയിരുന്നു.

ഈ വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ് അച്ഛനും മകനും ചേർന്ന് തകർത്തിരിക്കുകയാണ് ഈ വിഡിയോയിൽ. ഇസഹാക്കിന്റെ കൊച്ചു കുറുമ്പും കുസൃതികളും എല്ലാം ഈ വിഡിയോയിൽ കാണാം. രസകരമായ കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ എത്തുന്നത്. മമ്മൂട്ടി നായകനായ എത്തിയ കാതോടു കാതോരം എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. ഈ ഗാനം വീണ്ടും റീമേക്ക് ചെയ്യുകയായിരുന്നു.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *