വെട്ടം സിനിമയിലെ ദിലീപിന്റെ അനിയത്തിക്കുട്ടിയെ ഓർക്കുന്നുണ്ടോ? താരത്തെ കണ്ടെത്തി സോഷ്യൽ മീഡിയ.

മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് വെട്ടം. 2004 ൽ പ്രിയദർശൻ സംവിധാനം ചെയ്തു ദിലീപ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് വെട്ടം. തമാശയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഓരോ സീനുകളും മലയാളി പ്രേക്ഷകർക്ക് ഇന്നും പ്രിയങ്കരമാണ്. ഭാവന പനി ആണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രം അവതരിപ്പിച്ചത്. 2004 ൽ ഈ ചിത്രം ബോക്സ് ഓഫീസുകളിൽ സ്ഥാനം പിടിച്ച ചിത്രമായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും മലയാളി എന്നും മൂളിക്കൊണ്ടു നടക്കുന്നതാണ്.

   

ബെർണി ഇഗ്നേഷ്യസ് ചെറുനാരങ്ങ ഈ ചിത്രത്തിലെ മനോഹരഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒപ്പം നാദിർഷായും എസ് പി വെങ്കിടെഷും ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ ദിലീപിന്റെ അനിയത്തി ആയി അഭിനയിച്ച താരത്തെ മലയാളികൾ ഇന്നും മറന്നിട്ടുണ്ടാവില്ല. ഇന്ദു എന്ന കഥാപാത്രം വളരെ മികച്ചതാക്കി തന്നെ ആയിരുന്നു ചെയ്തത്. ഇപ്പോൾ വെട്ടത്തിലെ ഇന്ദുവായി എത്തിയ പ്രിയയെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇത്രയും വർഷങ്ങൾക്കു ശേഷം പ്രിയയെ കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ്സോഷ്യൽ മീഡിയ പ്രേക്ഷകർ ഇപ്പോൾ.

പാവാടയും ബ്ലൗസും ധരിച് ദിലീപിന്റെ അനിയത്തികുട്ടി ആയി അഭിനയിച്ച താരത്തെ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ. ഒരുപാട് വളർന്നുവെന്നും ഇപ്പോഴാണ് വെട്ടം ഇറങ്ങി ഇത്രയും വർഷമായി തോന്നുന്നത് എന്നും ആരാധകർ പറയുന്നു. എന്നും പുതുമ കൈവെടിയാതെനിൽക്കുന്ന ചിത്രമാണ് വെട്ടം. ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ചഅപ്രത്യക്ഷമായ താരങ്ങൾ മലയാള സിനിമയിൽ ഏറെ ഉണ്ട് ആക്കൂട്ടത്തിൽ ഉള്ള ഒരാളാണ് പ്രിയ നമ്പ്യാർ. 2004ൽ വെട്ടത്തിനുശേഷം പിന്നീട് 2013ൽ ഡ്രാക്കുള എന്ന ചിത്രത്തിലാണ് അഭിനയിച്ചത്.

എല്ലാവരെയും കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നും അവസരം കിട്ടിയാൽ ഇനിയും സിനിമയിൽ അഭിനയിക്കുമെന്നും പ്രിയ പങ്കുവച്ച് വീഡിയോയിൽ പറഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രിയയുടെ വാർത്ത നിറഞ്ഞ് നിൽക്കുകയാണ്. ഒരു ഓസ്ട്രേലിയൻ കമ്പനിയിലാണ് താരം ഇപ്പോൾ ജോലി ചെയ്യുന്നത്. ഭർത്താവും വീട്ടുകാരും അഭിനയത്തിനും നൃതത്തിനും വലിയ പിന്തുണ ആണെന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *