പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത പരിക്ക്!! ഷൂട്ടിങ്ങിനിടയിൽ പരിക്കുപറ്റിയ ചിത്രം പങ്കുവെച്ചു ചാക്കോച്ചൻ.

മലയാളികൾക്ക് ഏവർക്കും പ്രിയപ്പെട്ട നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ സുധി ആയി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ചാക്കോച്ചൻ. അന്ന് മുതലേ റൊമാന്റിക് ഹീറോ എന്നാണ് മലയാളി പ്രേക്ഷകർ ചാക്കോച്ചനെ വിളിക്കാറ്. ഒരുപാട് മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരമാണ് കുഞ്ചാക്കോ ബോബൻ.

   

ആദ്യം റൊമാന്റിക് ചിത്രങ്ങളിൽ തിളങ്ങിയിരുന്ന ചാക്കോച്ചൻ പിന്നീട് സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറുകയായിരുന്നു. വലിയ പ്രേക്ഷക പ്രശംസയാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. ഇപ്പോൾ ഒടുവിൽ പുറത്തിറങ്ങിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ കള്ളൻ രാജീവനെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. സീരിയസ് റോളുകൾ വളരെ മികച്ച രീതിയിൽ ആണ് ചാക്കോച്ചൻ അവതരിപ്പിക്കുന്നത്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഷൂട്ടിങ്ങിനിടയിൽ പരിക്കുപറ്റിയ ചിത്രമാണ് ചാക്കോച്ചൻ പുറത്തുവിട്ടിരിക്കുന്നത്. ചാക്കോച്ചന്റെ കൈക്കാണ് പരിക്കുപറ്റിയിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് താരത്തിനു പരിക്കുപറ്റിയത്.

ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത പരിക്ക്. ഇങ്ങനെയായിരുന്നു ഈ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയത്. ഒരുപാട് പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. എന്താണ് പറ്റിയത് എന്നും വേഗം സുഖമാകട്ടെ എന്നും ഉള്ള കമന്റുകളാണ് ആരാധകർ ചിത്രത്തിന് താഴെ നൽകുന്നത്.ഹാഷ്ടാഗിൽ കയ്യിലിരുപ്പ്, കയ്യിൽ പരുക്ക് എന്നും നൽകിയിട്ടുണ്ട്. നിരവധി പേരാണ് മന്റുകളുമായി എത്തുന്നത്.സിനിമക്ക് അകത്തുള്ള ഒത്തിരി താരങ്ങൾ ചിത്രത്തിന് താഴെ എത്തിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *