മലയാളികളുടെ പ്രിയതാരങ്ങൾ കണ്ടുമുട്ടിയപ്പോൾ!!ജയറാം പങ്കുവെച്ച ചിത്രത്തിൽ ഒപ്പം ഉള്ളത് ആരെന്നു കണ്ടോ?

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് ജയറാമിന്റെത്. ജയറാമും ഭാര്യ പാർവതിയും മകൻ കാളിദാസൻ എല്ലാം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ആണ്. മകൾ മാളവിക സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏവർക്കും സോഷ്യൽ മീഡിയ വഴി ഇഷ്ടപ്പെട്ട താരമാണ് മാളവിക ജയറാം. ഇവർ പങ്കെടുക്കുന്ന കുടുംബ ചിത്രങ്ങൾ എല്ലാം മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.ഏറ്റവും ഒടുവിൽ തിരുവോണം ദിനത്തിൽ പങ്കുവെച്ച ചിത്രങ്ങൾ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ചിത്രങ്ങളിൽ ഒന്നായിരുന്നു.

   

ഇതിനുശേഷം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. ഇവരോടൊപ്പം മലയാളികൾക്ക് പ്രിയപ്പെട്ട രണ്ടുപേർ കൂടി ഉണ്ട് എന്നുള്ളതാണ് മലയാളികൾക്ക് ഇരട്ടിമധുരം നൽകുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രിയപ്പെട്ട താരവുമായ സഞ്ജു സാംസണും ഭാര്യ ചാരുലതയും ആണ്ഇവരോടൊപ്പം ഉള്ളത്.ബാറ്റുകൊണ്ട് വിസ്മയിപ്പിക്കുന്ന ആളും അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന ആളും കണ്ടുമുട്ടിയപ്പോൾ എന്നാണ് ആരാധകർ പറയുന്നത്. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ.

ഒരുപാട് ആരാധകരുള്ള ക്രിക്കറ്റ് താരമാണ് സഞ്ജു. സ്കിപ്പർ ഇൻ ദി ഹൌസ് എന്ന് പറഞ്ഞു കൊണ്ടാണ് മാളവിക ചിത്രങ്ങൾ പങ്കുവെച്ചത്.സഞ്ജുവിന്റെ ഓരോ ഇന്നിങ്സിനും വേണ്ടി കാത്തിരിക്കുന്നവർ ആണ് മലയാളികൾ. വലിയ പിന്തുണ ആണ് സഞ്ജുവിന് കേരളത്തിൽ ഉള്ളത്. ഈ ചിത്രത്തിൽ കാളിദാസന്റെ കൂടെ കുറവുണ്ട് എന്നാണ് ആരാധകർ പറയുന്നത്. രണ്ടുപേരെയും ഒരുമിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ.

ഇത്രയും സ്നേഹവും ആത്മാർത്ഥതയും സന്തോഷകരവും ഉള്ളതായ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ ആയത് സന്തോഷം എന്ന് പറഞ്ഞു കൊണ്ടാണ് സഞ്ജു ചിത്രങ്ങൾ പങ്കുവെച്ചത്. കാളിദാസനെ മിസ്സ് ചെയ്തുവെന്നും സഞ്ജു കുട്ടി ചേർത്തിട്ടുണ്ട്. ഒരുപാട് പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്.രണ്ടു പേരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ സന്തോഷം എന്നും ആരാധകർ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *