സൂര്യകാന്തികൾ പോലെ തിളങ്ങി ആര്യ ബഡായി!! സൂര്യകാന്തിതോട്ടത്തിൽ നിന്നുള്ള മനോഹരമായ വീഡിയോ പങ്കുവെച്ചു ആര്യ .

അവതാരികയായും അഭിനേത്രിയായും എല്ലാം മലയാളികൾക്കിടയിൽ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ ബഡായ്. ഏഷ്യാനെറ്റ് അവതരിപ്പിച്ചിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് മലയാളികൾക്ക് പ്രിയപ്പെട്ട താരമായി ആര്യ മാറുന്നത്. ഈ പരിപാടിയിലെ രമേശ് പിഷാരടിയുടെ ഭാര്യയുടെ വേഷത്തിലാണ് താരം തിളങ്ങിയത്. ഇതിനുശേഷം സിനിമകളിലും ആര്യ വേഷങ്ങൾ ചെയ്തു. ഇപ്പോഴും ബഡായ് ബംഗ്ലാവിലെ ആര്യ ആയിട്ടാണ് മലയാളികൾ താരത്തെ കാണുന്നത്.

   

അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ് താരത്തെ. ഇതിനുശേഷം മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും മത്സരാർത്ഥിയായി താരം എത്തിയിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമാണ് ആര്യ ബഡായി. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്. യൂട്യൂബ് ചാനൽ വഴിയാണ് തന്റെ വിശേഷങ്ങൾ താരം പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെക്കറ്. കഴിഞ്ഞദിവസം ആര്യയുടെ പിറന്നാളിന് സുഹൃത്തുക്കൾ നൽകിയ സർപ്രൈസ് വീഡിയോ താരം പങ്കുവെച്ചിരുന്നു.

ഒരുപാട് ആരാധകരാണ് ഈ വീഡിയോയ്ക്ക് ഉണ്ടായിരുന്നത്. ഇപ്പോൾ ബഡായി ടോക്കീസ് ബൈ ആര്യ എന്ന യൂട്യൂബ് ചാനൽ വഴി താരം പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഗുണ്ടൽപേട്ട് എന്ന സ്ഥലത്ത് നിന്നാണ് പുതിയ വീഡിയോ ആര്യ പങ്കുവെച്ചിരിക്കുന്നത്. സൂര്യകാന്തി തോട്ടം കാണാൻ താരം പോയതിന്റെ വിശേഷങ്ങളാണ് തന്റെ പ്രേക്ഷകർക്കായി ആര്യ പങ്കുവെച്ചത്.

വളരെ മനോഹരമായ പൂത്തു നിൽക്കുന്ന സൂര്യകാന്തികൾക്കിടയിൽ നിന്നുകൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചത്. കാണാൻ തന്നെ എന്തൊരു ഭംഗിയാണ് എന്നാണ് ആരാധകർ പറയുന്നത്. സൂര്യകാന്തികൾക്കിടയിൽ തിളങ്ങി തന്നെയാണ് ആര്യ നിൽക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഈ മനോഹരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *