നിറകണ്ണുകളോടെ മകളെ ചേർത്തുപിടിച്ചു പൂർണിമ;പൂർണിമയും ഒത്തുള്ള പുതിയ ചിത്രം പങ്കുവെച്ചു പ്രാർത്ഥന.

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്തിന്റെത്. ഇന്ദ്രജിത്തും ഭാര്യ പൂർണിമ ഇന്ദ്രജിത്തും മക്കൾ നക്ഷത്രയും പ്രാർത്ഥനയും എല്ലാം മലയാളികൾക്ക് സുപരിചിതരാണ്. അവതാരികയും അഭിനേത്രി ആയും ഫാഷൻ ഡിസൈനർ ആയും എല്ലാം തിളങ്ങിനിൽക്കുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്ത്. മകൾ പ്രാർത്ഥനയും സോഷ്യൽ മീഡിയകളിൽസജീവസാന്നിധ്യമാണ്. ഒരു പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച താരമാണ് പ്രാർത്ഥന ഇന്ദ്രജിത്.

   

കഴിഞ്ഞ ദിവസങ്ങളിൽ പ്രാർത്ഥന ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. അച്ഛന്റെ പ്രിയപ്പെട്ടവരെ എല്ലാം കെട്ടിപ്പിടിച്ച് കരയുന്ന പ്രാർത്ഥനയുടെ ദൃശ്യങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ഇതിനുശേഷം പൂർണിമയും മകളെ യാത്രയാക്കുന്നതിന്റെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. നിറകണ്ണുകളോടെയാണ് താരം ക്യാമറയ്ക്ക് മുൻപിൽ താരം പോസ് ചെയ്തത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രാർത്ഥന പങ്കുവെച്ച് ഒരു സ്റ്റോറി ആണ് പ്രേക്ഷകരെ മുഴുവൻ സങ്കടത്തിൽ ആക്കുന്നത്. പൂർണിമയും നക്ഷത്രയും പ്രാർത്ഥനയെ യാത്രയാക്കിയപ്പോൾ ഇന്ദ്രജിത്ത് എവിടെയെന്ന് ചോദ്യം ആരാധകർ ചോദിച്ചിരുന്നു. ഇന്ദ്രജിത്ത് ലണ്ടനിൽ ആണ് ഉള്ളത്. മകൾക്ക് അവിടെ അഡ്മിഷൻ കാര്യങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം മാത്രമേ ഇന്ദ്രജിത്ത് തിരിച്ചു വരുമെന്ന് താരം പറഞ്ഞു. തന്റെ പ്രിയപ്പെട്ടവരെ വിട്ടുപിരിഞ്ഞതിന്റെ വേദനയിലാണ് പ്രാർത്ഥന.

കഴിഞ്ഞ ദിവസങ്ങളിൽ അനിയത്തിയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ചിത്രങ്ങൾ പ്രാർത്ഥന സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ആണ് അമ്മയും ഒത്തുള്ള പുതിയ ചിത്രങ്ങൾ താരം പങ്കുവെച്ചത്. ഒരുപാട് സങ്കടത്തോടെയാണ് പ്രാർത്ഥനയെ വീട്ടുകാരെല്ലാം യാത്രയാക്കിയത്.ഇപ്പോൾ പ്രാർത്ഥന പങ്കുവെച്ചിരിക്കുന്ന പുതിയ ദൃശ്യങ്ങളിൽ മകളെ വിട്ടു പിരിയുന്നതിന്റെ വേദന മുഴുവൻ പൂർണിമയുടെ മുഖത്ത് കാണാം എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *