ആര്യയുടെ കിളി പറത്തിയ പിറന്നാൾ സർപ്രൈസ്!!ഞെട്ടൽ മാറാതെ ആര്യ.

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റ് അവതരിപ്പിച്ച ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ആര്യ. ഹാസ്യവേഷം വളരെ മനോഹരമായി തന്നെ ആയിരുന്നു താരം കയ്കാര്യം ചെയ്തിരുന്നത്. പരിപാടിയിൽ രമേഷ് പിഷാരടിയുടെ ഭാര്യയുടെ വേഷമായിരുന്നു താരം ചെയ്തിരുന്നത്. ഇതിനുശേഷം ഏഷ്യാനെറ്റ് തന്നെ അവതരിപ്പിച്ചിരുന്ന കേരളത്തിലെ ഏറ്റവും ആരാധകർ ഉള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി താരം വീണ്ടും തിളങ്ങുകയായിരുന്നു.

   

പിന്നീട് ഏഷ്യാനെറ്റ് തന്നെ ഒരുപാട് പരിപാടികളിൽ അവതാരികയായും തിളങ്ങുന്ന വ്യക്തി ആണ് ആര്യ. സോഷ്യൽ മീഡിയകളിൽ ഒരുപാട് സജീവമാണ് താരം. അതുകൊണ്ടുതന്നെ തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ പ്രേക്ഷകർക്കായി താരം പങ്കുവെക്കാറുണ്ട്. ബഡായി ടോക്കീസ് ബൈ ആര്യ എന്ന ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. നിരവധി പ്രേക്ഷകർ ആണ് താരത്തിന്റെ യൂട്യൂബ് ചാനലിൽ ഉള്ളത്. കഴിഞ്ഞദിവസം തന്റെ യൂട്യൂബ് ചാനലു വഴി താരം പങ്കുവെച്ച വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

കഴിഞ്ഞ ദിവസം ആര്യയുടെ പിറന്നാൾ ദിവസമായിരുന്നു. ഈ പിറന്നാളിന് സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസിന്റെ വീഡിയോ ആണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു അടിപൊളി സർപ്രൈസ് ആണ് ആര്യക്കായി സുഹൃത്തുക്കൾ ഒരുക്കിയത്. ആര്യയുടെ സുഹൃത്തിന്റെ വണ്ടി ഇടിച്ചു എന്ന് പറഞ്ഞാണ് സുഹൃത്തുക്കൾ ആര്യയെ സർപ്രൈസ് സ്ഥലത്തേക്ക് എതിർക്കുന്നത്. വളരെ പേടിയോടെ അവിടേക്ക് വരുന്ന ആര്യയെ വിഡിയോയിൽ കാണാം. ബീച്ച് കഫെയിൽ വെച്ചാണ് സുഹൃത്തുക്കൾ ആര്യക്ക് കിടിലൻ സർപ്രൈസ് ഒരുക്കിയത്.

ഹാപ്പി ബർത്ഡേ എന്ന് പറഞ്ഞു സർപ്രൈസ് പൊളിച്ചപ്പോൾ ആര്യയുടെ മുഖത്തെ ഞെട്ടൽ ആണ് ഇപ്പോൾ പ്രേക്ഷകർ കമന്റിൽ പറയുന്നത്. ആര്യ ശെരിക്കും പേടിച്ചു പോയത് ഈ വിഡിയോയിൽ കാണാം. ഇതിനു ശേഷം സർപ്രൈസ് ആയി കണ്ണ് നിറയുന്ന ആര്യയുടെ ദൃശ്യങ്ങളും വിഡിയോയിൽ കാണാം. നിരവധി പേരാണ് ആര്യക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്. ഏതായാലും ആര്യയുടെ കിളി പറത്തിയ പിറന്നാൾ ആയിരുന്നു ഈ തവണത്തെ.

Leave a Reply

Your email address will not be published. Required fields are marked *