മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട താര ദമ്പതികൾ ആണ് ഫഹദ് ഫാസിലും നസ്രിയയും. ഒരുപാട് ആരാധകർ മലയാള സിനിമയിലും പുറത്തും ഉള്ള രണ്ടു വ്യക്തികളാണ് ഫഹദും നസ്രിയയും. ബാലതാരമായി കടന്നുവന്ന മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നസ്രിയ. മമ്മൂട്ടി ചിത്രമായ പളുങ്ക് എന്ന സിനിമയിലൂടെയാണ് നസ്രിയ മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. കയ്യെത്തും ദൂരത്ത് എന്ന ഫാസിൽ നിർമ്മിച്ച ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.
പിന്നീട് അങ്ങോട്ട് സിനിമാലോകത്തെ സൂപ്പർ താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു ഫഹദ്. ഫഹദും നസ്രിയയും ഒരുമിച്ച് എത്തുന്ന ചിത്രങ്ങൾ ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ് ബാംഗ്ലൂർ ഡേയ്സ് ട്രാൻസ് എന്നീ ചിത്രങ്ങളെല്ലാം മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്. സാമൂഹിക മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായി തുടരുന്ന താരമാണ് നസ്രിയ. എന്നാൽ ഫഹദിന് സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് ഇല്ല. എങ്കിലും നസ്രിയ വഴി ഇവരുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ അറിയാറുണ്ട്.
ഇപ്പോഴിതാ പുതിയ ഒരു വീഡിയോയുമായിസോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുകയാണ് ഇരുവരും. ലവ് ഹാസ് മെനി ഫ്ലവർസ് അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ എപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. പരസ്പരം വഴക്കുണ്ടാക്കുന്ന ഭാര്യ ഭർത്താക്കന്മാരായിട്ടാണ്ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതെന്താണ് സംഭവം എന്നറിയാതെ നിരവധി പേരാണ് കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇത് ബാംഗ്ലൂർ ഡെയ്സിലെ ദാസും ദിവ്യയുമാണോ എന്ന് നിരവധി പേർ ചോദിക്കുന്നുണ്ട്.
ഒരുപാട് പേരാണ് ഇത് ഏതെങ്കിലും വെബ് സീരീസ് ആണോ എന്ന് ചോദിച്ച് എത്തുന്നത്. ഏതായാലും പുതിയ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ മലയാളികളെ മുഴുവൻ കയ്യിലെടുത്ത താരങ്ങളാണ് ഇരുവരും. ഇരുവരും ഒന്നിച്ചുള്ള ഏതൊരു വിശേഷങ്ങളും സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് വലിയ ആഘോഷമാണ്.
View this post on Instagram