ഫാസിൽ കുടുംബത്തി ലെപുതിയ അതിഥിയുടെ വിശേഷങ്ങൾ പങ്കുവെച്ച് നസ്രിയ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരതമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. രണ്ടുപേരും സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ്. ഫഹദിന് ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് പോലും ഇതുവരെ ഇല്ല. നസ്രിയ വഴിയാണ് ഇവരുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയാറുള്ളത്. സോഷ്യൽ മീഡിയകളിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് നസ്രിയ. ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വലിയ ഇഷ്ട്ടം ആണെന്ന് വേണം പറയാൻ. ഫാസിൽ നിർമിച്ച കയ്യെത്തും ദൂരത്തു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് മലയാളികളുടെ അഭിമാനമായി മാറിയ വ്യക്തിയാണ് ഫഹദ് ഫാസിൽ.

   

ബാല താരം ആയിട്ടാണ് നസ്രിയ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. അന്നുമുതലേ നസ്രിയയെ തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ ആണ് എല്ലാവരും കാണാറ്. മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടെയും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് നസ്രിയ.ഫഹദിന്റെ വീട്ടിലെ ഏറ്റവും ചെറിയ അതിഥിയെ എടുത്തു കൊഞ്ചിക്കുന്ന ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.

മിസ്സിംഗ്‌ മൈ ചീ ചോ എന്ന അടിക്കുറുപ്പോടെ ആണ് നസ്രിയ ചിത്രങ്ങൾ പങ്കുവെച്ചത്. ഫഹദിനെയും ഈ ചിത്രത്തിൽ കാണാം.ഫഹദിന്റെ സഹോദരിയുടെ ഏറ്റവും ഇളയ മകളുടെ ചിത്രങ്ങൾ ആണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തുന്നത്. ഒപ്പംഇവരുടെ കുടുംബത്തെ കണ്ടതിന്റെ സന്തോഷവും ആരാധകർ അറിയിക്കുന്നുണ്ട്. കുഞ്ഞുമോളെ കാണാൻ എന്തൊരു ഭംഗി ആണെന്ന് ആണ് പ്രേക്ഷകർ പറയുന്നത്. സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയകളിൽ ഒരുപാട് ഫോള്ളോവെർസ് ഉള്ള വ്യക്തി ആണ് നസ്രിയ അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഏതൊരു ചിത്രവും നിമിഷ നേരം കൊണ്ടാണ് വൈറൽ ആകാറു. ഇതുപോലെ പുതിയ ചിത്രങ്ങളും ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *