വൈറൽ ആയി പ്രിയ വാര്യരുടെ “ഓളെ മെലഡി”!

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഒറ്റ പാട്ടോടു കൂടി പ്രേക്ഷകർ ഏറ്റെടുത്ത വ്യക്തി ആണ് പ്രിയ വാര്യർ. ആദ്യ ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ വൈറൽ ആയി മാറിയ ആദ്യ നായികയാണ് പ്രിയ പ്രകാശ് വാര്യർ. ഈ ചിത്രത്തിലെ കണ്ണിറുക്കുന്ന ഒരു രംഗത്തിലൂടെ ലക്ഷക്കണക്കിന് വരുന്ന പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് പ്രിയ വാര്യർ. സോഷ്യൽ മീഡിയകളിൽ സജീവമായ താരം പുതിയ ചിത്രങ്ങളും വീഡിയോകളുമായി രംഗത്ത് എത്താറുണ്ട്.

   

അങ്ങനെ പങ്കുവെച്ചിരിക്കുന്ന ഒരു പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറുന്നത്. മലയാള സിനിമ പ്രേക്ഷകർ ഈയടുത്ത് ആഘോഷമാക്കിയ ചിത്രമായിരുന്നു ടോവിനോ തോമസിന്റെ തല്ലുമാല എന്ന ചിത്രം. നിരവധി സംഘട്ടന രംഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. ആക്ഷൻ രംഗങ്ങൾ മാത്രമല്ല ഒരുപാട് ഗാനങ്ങളും ഈ ചിത്രത്തിൽ ഉണ്ട്. ടോവിനോ തോമസും കല്യാണി പ്രിയദർശനും ആണ് ചിത്രത്തിലെ നായികാ നായകന്മാർ.

ഈ ചിത്രത്തിലെ ഒരുപാട് പേർ ഏറ്റെടുത്തപാട്ടായിരുന്നു ഓളെ മെലഡി എന്ന ഗാനം. ഹരിചരണും ബെന്നി ദയാലും വിഷ്ണു വിജയിയും എല്ലാം ചേർന്ന്‌ ആലപിച്ച ഗാനമാണ് ഓളെ മെലഡി. ഈ പാട്ട് പാടിക്കൊണ്ടാണ് പ്രിയ വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുന്നത്. പാടാൻ ഒരുപാട് വിഷമമുള്ള പാട്ടാണ് ഇത്. ഈ പാട്ട് വളരെ മനോഹരമായി പാടിക്കൊണ്ട് സോഷ്യൽ മീഡിയ പ്രേക്ഷകരുടെ മുഴുവൻ കയ്യടി നേടുകയാണ് പ്രിയ വാര്യർ ഇപ്പോൾ.സിനിമ രംഗത്തും അല്ലാതെയും ഉള്ള നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

പഴയ മാപ്പിളപ്പാട്ടുകളുടെ താളവും ഈണവും വരികളും എല്ലാം ആണ് ഈ ഗാനത്തിന് നൽകിയിരിക്കുന്നത്. ഈ പാട്ട് വളരെ മനോഹരമായ ആലപിച്ചിരിക്കുകയാണ് പ്രിയ വാര്യർ. ഇതിനു മുൻപും നല്ലൊരു ഗായികയാണ് പ്രിയ വാര്യർ എന്ന് തെളിയിച്ചിട്ടുള്ളതാണ്. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകൾ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *