വിക്കിക്ക് നയൻതാര ഒരുക്കിയ കിടിലൻ പിറന്നാൾ സർപ്രൈസ്! സന്തോഷം പങ്കുവെച്ച് താരം.

തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന പേരിന് അർഹയായ താരമാണ് നയൻതാര. എല്ലാ ഇൻഡസ്റ്റുകളിലുമായി ഒരുപാട് ആരാധകർ ഉള്ളതാരമാണ് നയൻ‌താര. മലയാള ചിത്രമായ മനസ്സിനക്കരെ എന്ന ജയറാം നായകനായ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് നയൻതാര കടന്നുവരുന്നത്. പിന്നീട് അങ്ങോട്ട് തെന്നിന്ത്യൻ സിനിമയുടെ ലേഡീസ് സൂപ്പർസ്റ്റാറായി നയൻതാര മാറുകയായിരുന്നു. സിനിമാലോകം ഒന്നടക്കം ആഘോഷമാക്കിയ ചടങ്ങായിരുന്നു നയൻതാരയുടെയും തമിഴ് സിനിമ ഡയറക്ടർ വിഘ്നേഷിന്റെയും.

   

ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക പ്രമുഖരും പങ്കെടുത്ത ചടങ്ങായിരുന്നു ഇവരുടെ വിവാഹം. ജൂൺ ഒമ്പതിനായിരുന്നു ഇരുവരും വിവാഹിതരായത്. സോഷ്യൽ മീഡിയ മുഴുവൻ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്. സോഷ്യൽ മീഡിയകളിൽ സജീവമല്ലാത്ത താരമാണ് നയൻതാര. പക്ഷേ വിഘ്നേഷ് വഴി നയൻതാരയുടെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെക്കാറുണ്ട്. ഇരുവരും ഒന്നിച്ച് ഹണിമൂൺ പോയതിന്റെ ദൃശ്യങ്ങൾ എല്ലാം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു.

ഇരുവരുടെയും ചിത്രങ്ങൾക്ക് വലിയ ആരാധകരാണ് ഉള്ളത്. സ്പെയിനിലെ വലൻസിയയിൽ ഇരുവരും ഒഴിവുകാലം ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ വിക്കി പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വിക്കിയുടെ ജന്മദിനത്തിന് നയൻ‌താര നൽകിയ സർപ്രൈസ് കുറിച്ചാണ് വിക്കി പറയുന്നത്. ദുബായിലെ ബുർജ് ഖലീഫക്ക് താഴെ ഇരുവരും നിൽക്കുന്ന ചിത്രമാണ് വിക്കി പങ്കുവെച്ചിരിക്കുന്നത്.

ഇതിനു താഴെ താരം നൽകിയ ക്യാപ്ഷൻ ഇങ്ങനെ. സ്നേഹമുള്ളവരിൽ നിന്നുള്ള സ്നേഹം നിറഞ്ഞ ഒരു ജന്മദിനം. എന്റെ ഭാര്യ എനിക്കൊരുക്കിയ സർപ്രൈസ്.എന്റെ തങ്കം.ഇങ്ങനെയായിരുന്നു നയൻതാരയെ പറ്റിയുള്ള വിക്കിയുടെ വാക്കുകൾ. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നിരവധി പേരാണ് വിക്കിക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

Leave a Reply

Your email address will not be published. Required fields are marked *