ചർമം കണ്ടാൽ പ്രായം പറയില്ല;മകനൊപ്പം ഉള്ള ഓണാഘോഷ ചിത്രങ്ങൾ പങ്കുവെച്ച് ഷാനവാസ്‌:

ഷാനവാസ് എന്ന നടനെ അറിയാത്ത മലയാളി പ്രേക്ഷകർ ചുരുക്കം ആയിരിക്കും. അത്രത്തോളം മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നു കയറിയ താരമാണ് ഷാനവാസ്. കുങ്കുമപ്പൂവ് എന്ന് പരമ്പരയിലൂടെ നെഗറ്റീവ് കഥാപാത്രമായിട്ടാണ് ആദ്യം ഷാനവാസ് എത്തുന്നത്. പരമ്പരയിൽ നെഗറ്റീവ് കഥാപാത്രം ആണെങ്കിലും ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ താരത്തിനായി. സിനിമകളിലും മുഖം കാണിച്ചിട്ടുള്ള വ്യക്തിയാണ് ഷാനവാസ്.

   

ഫ്ലവേഴ്സ് ടിവി അവതരിപ്പിച്ച സീത എന്ന പരമ്പരയിൽ അഭിനയിച്ചതോടെയാണ് ഷാനവാസിനെ ഒരുപാട്ആരാധകരെ ലഭിക്കുന്നത്. പരമ്പരയിൽ സ്വാസികയുടെ ഒപ്പം ജോഡിയായി എത്തിയതോടെ ആരാധകർ ഈ പരമ്പര ഏറ്റെടുക്കുകയായിരുന്നു. പരമ്പരയിൽ സീതയുടെ ഭർത്താവായ ഇന്ദ്രൻ എന്ന കഥാപാത്രം വളരെ മികച്ചതാക്കി അവതരിപ്പിക്കാൻ ഷാനവാസിനായി. ഈ പരമ്പര അവസാനിച്ചതോടെ കരുത്തുറ്റ മറ്റു കഥാപാത്രങ്ങളുമായിസീരിയലുകളിൽ ഷാനവാസ് നിറഞ്ഞു.

ഹിറ്റ്ലർ എന്ന് പരമ്പരയിൽ വളരെ മികച്ച വേഷം ആണ് ഷാനവാസ് കയ്കാര്യം ചെയ്തത്. പിന്നീട് സീതയുടെരണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയതോടെ മറ്റു സീരിയലുകളിൽ നിന്നും താരം പിൻ വാങ്ങുകയായിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമാണ് താരം. പുതിയ ചിത്രങ്ങളെല്ലാം ആരാധകർക്കായി താരം പങ്കു വയ്ക്കാറുണ്ട്. എന്നാൽ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ വളരെ വിരളമായിട്ടാണ് താരം പങ്കുവെക്കാര്.

ഇപ്പോൾ ഓണത്തോടനുബന്ധിച്ച് തന്റെ മകനൊപ്പം താരം പങ്കുവെച്ച് ചിത്രങ്ങളാണ് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടുന്നത്. ഈ ചിത്രം കണ്ടതോടെ ഞെട്ടലിലാണ് ആരാധകർ.ഷാനുവിന് ഇത്ര വലിയ ഒരു മകൻ ഉണ്ടായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സീതയുടെ ഷൂട്ടിംഗ് തുണ്ടങ്ങി എന്നറിഞ്ഞതോടെ വലിയ ആകാംക്ഷയിൽ ആണ് മിനിസ്ക്രീൻ പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Shanavas Shanu (@shanavasactor)

Leave a Reply

Your email address will not be published. Required fields are marked *