വിവാഹ വാർഷിക ദിവസം ജഗതി ശ്രീകുമാർ ഭാര്യക്ക് നൽകിയ വിലമതിക്കാൻ ആകാത്ത സർപ്രൈസ് എന്താണെന്ന് കണ്ടോ?

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ മുന്നിൽ നിക്കുന്ന താരമാണ് ജഗതി ശ്രീകുമാർ. മലയാള സിനിമയിൽ പകരക്കാരൻ ഇല്ലാത്ത താരമാണ് ജഗതി ശ്രീകുമാർ. ചിരിപ്പിച്ചും കരയിപ്പിച്ചു മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി ജഗതി മാറുകയായിരുന്നു. ഹാസ്യ സാമ്രാട്ട് എന്നാണ് ജഗതിയെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പേര്. ഏകദേശം ആയിരത്തിഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ജഗതി.

   

അപ്രതീക്ഷിതമായി ആയിരുന്നു മലയാളികളെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ ആ വാർത്ത അറിഞ്ഞത് 2012 ൽ ദേശീയപാതയിൽ വച്ച് ജഗതി ശ്രീകുമാർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു. ഈ അപകടത്തിൽ ജഗതി ശ്രീകുമാറിനു ഗുരുതരമായി പരിക്കുപറ്റി. തുടർന്ന് സിനിമയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഇപ്പോഴും പൂർണ ആരോഗ്യം അദ്ദേഹം വീണ്ടെടുത്തിട്ടില്ല. മലയാള സിനിമയുടെ പകരക്കാരൻ ഇല്ലാത്ത അദ്ദേഹത്തിന്റെ ഈ അപകടം മലയാള സിനിമ ലോകത്തെ നടുക്കിയ ഒന്നായിരുന്നു.

പിന്നീട് 2022 ൽ റിലീസ് ചെയ്ത സിബിഐ ഫൈവിൽ അദ്ദേഹം തിരിച്ചെത്തി. അദ്ദേഹത്തിന്റെ സീനിൽ പ്രേക്ഷകർ മുഴുവൻ എഴുന്നേറ്റ് നിന്നാണ് കയ്യടിച്ചത്. മലയാളത്തിന്റെ അഭിനയ ചക്രവർത്തിക്ക് ഉള്ള ആദരം ആയിരുന്നു അത്. ഇപ്പോൾ പുതിയ ചിത്രവുമായി ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ് അദ്ദേഹം. തന്റെ പ്രിയതമക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷകർക്ക് ഇടയിൽ തരംഗം ആകുന്നത്.

43 ആം വിവാഹ വാർഷികത്തിൽ ആണ് തന്റെ പ്രിയതമയോടൊപ്പം നടന്നു വരുന്ന പഴയ കാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ച് ജഗതി കുറിച്ചത്. ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്ന് നാൽപ്പത്തിമൂന്നു വർഷം എന്ന അടിക്കുറുപ്പോടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഈ ചിത്രങ്ങൾ ആരാധകർക്ക് ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഇപ്പോൾ. തങ്ങളുടെ ഇഷ്ട്ട താരത്തിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിൽ ആണ് മലയാളി പ്രേക്ഷകർ മുഴുവനും ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *