ദാമ്പത്യ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് ഷഫ്നയും സജിനും.

മലയാളികളുടെ പ്രിയപ്പെട്ട ദമ്പതികളാണ് ഷഫ്‌നയും സജിനും. സിനിമ സെറ്റിൽ നിന്നും ആരംഭിച്ച പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. 24 വയസ്സിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.സജിൻ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ മനസ്സു കീഴടക്കുന്ന താരമാണ് സജിൻ. ഇപ്പോഴിതാ ഓണം സ്പെഷ്യൽ ഇന്റർവ്യൂവിൽ ദാമ്പത്യ ജീവിതത്തെ പറ്റി മനസ്സ് തുറക്കുകയാണ് സജിനും ഷഫ്നയും.

   

ഇരുവരും ഒന്നിച്ചാണ് ഇത്തവണത്തെ ഓണം ആഘോഷിക്കുന്നത് എന്ന പ്രത്യേകത ഉണ്ടെന്നാണ്ഇരുവരും പറയുന്നത്.വളരെ വിരളമായിട്ടാണ് ഓണം വീട്ടിൽ ആഘോഷിക്കാറുള്ളത് എന്നാണ് ഇവർ പറയുന്നത്. ഈയിടയ്ക്ക് സജിന്റെ ഒരു ഡാൻസ് ആരാധകർ ഏറ്റെടുത്തിരുന്നു. ഈയടുത്ത് വൈറലായ കുഞ്ചാക്കോ ബോബന്റെ ഒരു ഡാൻസ് ആണ് സജിൻ ചെയ്തത്. ദേവദൂതർ പാടി എന്ന പാട്ടിനു സജിൻ ചുവടു വെച്ചതിന്റെ വിശേഷങ്ങൾ ആണ് പറയുന്നത്. ഞാനൊരു പൂരപ്പറമ്പിൽ ആണ് എന്ന് വിചാരിച്ചാണ് അത് ചെയ്തത് എന്നും. താൻ വളരെ ബോറായിട്ടാണ് അത് ചെയ്തത് എന്ന് സജിൻ പറയുന്നു.

ഇക്ക നന്നായി ചാക്കോച്ചന്റെ ഡാൻസ് ചെയ്തിരുന്നു. എന്നെ വിളിച്ച് പറഞ്ഞത് വളരെ ബോർ ആയിട്ടാണ് ചെയ്തത് എന്നാണ്. ഇക്കയുടെ ഡാൻസ് കണ്ട് ഞാനൊരുപാട് ചിരിച്ചു. ഇതുപോലെതന്നെ ഷഫ്നയും ഈയടുത്ത് ഒരു ഡാൻസ് വീഡിയോയുമായി എത്തിയിരുന്നു. മലയാളികളുടെ ഇഷ്ട താരങ്ങൾക്കൊപ്പം ആയിരുന്നു ഷഫ്നയുടെ ഡാൻസ്.ഭാവനക്ക് ഒപ്പം ആയിരുന്നു ഡാൻസ്. തങ്ങൾ പരസ്പരം സ്പേസ് കൊടുത്തു കൊണ്ടാണ് ജീവിക്കുന്നത് എന്നും അതുകൊണ്ടുതന്നെ ബോർ അടിക്കാറില്ലെന്നും ഇരുവരും പറയുന്നു. വെറുതെ ബോറടി മാറ്റാനാണ് സീരിയലിൽ അഭിനയിച്ചു തുടങ്ങിയത് എന്ന് ഇരുവരും പറഞ്ഞു.

സജിൻ ഒരു പ്രത്യേക സ്വഭാവക്കാരൻ ആണെന്നും ഞങ്ങൾ പുറത്തു പോകുമ്പോൾ ഞാൻ ഇക്കയ്ക്ക് ഭക്ഷണം വാരി കൊടുക്കുമെന്നും എന്നാൽ ഇക്കക്ക് അതൊന്നും ഇഷ്ടമല്ലെന്നും ഷഫ്ന പറയുന്നു. സജിന് ഇതിനൊക്കെ ഭയങ്കര മടി ആണ്. തന്റെ പേർസണൽ സ്പേസ് എപ്പോഴും ഇക്ക കീപ് ചെയ്യാറുണ്ട് അത്തരത്തിൽ ഫ്രീഡത്തിൽ പെരുമാറണ്ടേടത്തു മാത്രമേ അങ്ങനെ പെരുമാരാറുള്ളു. ഞാൻ അങ്ങനെ അല്ലെന്നും ഷഫ്‌ന പറഞ്ഞു. സജിൻ ഇപ്പോൾ മലയാളികളുടെ പ്രിയ താരമാണ്. ഷഫ്നയും ആരാധകർക്ക് പ്രിയപ്പെട്ട നടി ആണ്. ഇരുവരുടെയും വിശേഷങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *