കരിക്ക് കുടുംബത്തിലെ കല്യാണം ആഘോഷമാക്കി കരിക്ക് ടീം.

മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനലുകളിൽ മുന്നിൽ നിൽക്കുന്ന പേരാണ് കരിക്ക്. പുതിയ വെബ് സീരിസുകളിലൂടെയും പുതിയ പുതിയ കഥകളിലൂടെയും ആരാധകരെ ആനന്ദിപ്പിക്കുന്ന യൂട്യൂബ് ചാനൽ ആണ് കരിക്ക്. ഇതിലെ ഓരോ അഭിനേതാക്കളും മികവ് പുലർത്തുന്നത് തന്നെ ആണ് കരിക്കിന്റെ പ്രത്യേകത.ഇവരുടെ ഓരോ വീഡിയോകൾക്കും വേണ്ടി കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ. മലയാളികൾ മാത്രമല്ല ഒരുപാട് അന്യ ഭാഷക്കാരും കരിക്ക് ചാനലിന്റെ ആരാധകർ ആണ്.

   

ഇതിലെ ഓരോ ആർട്ടിസ്റ്റുകൾക്കും പ്രത്യേകം ഫാൻസ്‌ ഗ്രൂപ്പുകളും രംഗത്ത് ഉണ്ട്. എത്ര തിരക്ക് ഉണ്ടെങ്കിലും കരിക്കിന്റെ പുതിയ വീഡിയോ വന്നാൽ തിരക്കുകൾ എല്ലാം മാറ്റിവെച്ചു അത് കാണാൻ ഇരിക്കാറുണ്ട് എന്നാണ് ആരാധകർ പറയാറുള്ളത്. ഇപ്പോൾ കരിക്ക് ടീമിലെ ശ്രുതിയുടെ വിവാഹത്തിന്റെ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കുന്നത്.

വിവാഹ ചടങ്ങിൽ കരിക്ക് ടീമിലെ അംഗങ്ങളും പങ്കെടുത്തു. കരിക്കിലെ അനു, ബിനോയ്‌, കിരൺ, ആനന്ദ്, അനഘ തുടങ്ങിയ നിരവധി പേര് പങ്കെടുത്തു. ഈ ദൃശ്യങ്ങൾ ആണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിക്കുന്നത്. കരിക്കിന്റെ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കുന്ന ആരാധകർ ഇപ്പോൾ ശ്രുതിയുടെ കല്യാണവും ഏറ്റെടുത്തിരിക്കുകയാണ്. കരിക്കിന്റെ വീഡിയോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തി ആണ്.

ശ്രുതി. കരിക്ക് അവതരിപ്പിച്ച റോക്ക് പേപ്പർ സീസർ എന്ന വെബ് സീരിസിലൂടീ ആണ് ശ്രുതി പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടുന്നത് തുടർന്ന് ഒത്തിരി വെബ് സീരിസുകളിൽ ശ്രുതി വേഷമിട്ടു. മലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട ഒരു അഭിനേത്രി ആണ് ശ്രുതി.ശ്രുതിയുടെ വിവാഹം ആഘോഷമാക്കുകയാണ് ആരാധകർ ഇപ്പോൾ.മറ്റു താരങ്ങൾ എവിടെ എന്നും ആരാധകർ ചോദിച്ചു.നിരവധി പേരാണ് വിവാഹ ആശംസകളുമായി രംഗത് വരുന്നത്.

 

View this post on Instagram

 

A post shared by Sruthy Suresh (@_sruthy.suresh_)

Leave a Reply

Your email address will not be published. Required fields are marked *