എലിസബത് രാഞ്ജിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സുരേഷ്‌ഗോപി…|Suresh Gopi met Queen Elizabeth II

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ആക്ഷൻ ഹീറോ ആണ് സുരേഷ് ഗോപി. ശക്തമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെമലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച വ്യക്തിയാണ് സുരേഷ് ഗോപി. സോഷ്യൽ മീഡിയകളിൽ സജീവമായ താരം എല്ലാ കാര്യങ്ങളിലും തന്റെ അഭിപ്രായം അറിയിക്കാറുണ്ട്. അടുത്തകാലത്ത്രാഷ്ട്രീയത്തിലും സജീവമായിരുന്നു സുരേഷ് ഗോപി. സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്ത ശേഷം വീണ്ടും സിനിമയിലേക്ക്സജീവമാകുന്ന സുരേഷ് ഗോപിയുടെ പുതിയ പോസ്റ്റ്‌ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

   

യുണൈറ്റഡ് കിങ്ഡത്തിന്റെ രാജ്ഞിയായ എലിസബത്തിന്റെ വേർപാടിൽ വിഷമം അറിയിച്ചുകൊണ്ട് ആണ് സുരേഷ് ഗോപിയുടെ പുതിയ പോസ്റ്റ്. എലിസബത്ത് രാജ്ഞയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്. എലിസബത്ത് രാജ്ഞി അന്തരിച്ചു എന്ന് അറിഞ്ഞതിൽ ദുഃഖമുണ്ട്. എനിക്ക് രാജ്ഞിയെ നേരിൽ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നായിരുന്നുസുരേഷ് ഗോപിയുടെ പോസ്റ്റിനു താഴെയുള്ള കുറിപ്പ്.

59 വർഷം തുടർച്ചയായി ഭരണം നടത്തിയവരിൽ രണ്ടാം സ്ഥാനത്താണ് എലിസബത്ത് രാജ്ഞി. രാഷ്ട്രീയത്തിലുംസജീവമായ സുരേഷ് ഗോപി പാർലമെന്റ് അംഗമാണെന്നും രാജ്ഞിയോട് പറഞ്ഞു. മനോഹരമായ പുഞ്ചിരിയുമായി തന്റെ രാജ്യത്തെ മാത്രമല്ല ലോകം ഒന്നടങ്കം ഉള്ള ആളുകളെ സന്തോഷിപ്പിച്ച വ്യക്തി ആണ് ക്വീൻ എലിസബത്ത്. നിരവധി പേരാണ് എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചനം അർപ്പിക്കുന്നത്.

ഇതിൽ സുരേഷ് ഗോപിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. 2017 ൽ കേന്ദ്രമന്ത്രിയായ അരുൺ ജയ്‌റ്റലിക്കൊപ്പം ആയിരുന്നു സുരേഷ് ഗോപി എലിസമ്പത് രാജ്ഞിയെ കാണാൻ പോയത്.സുരേഷ് ഗോപിയുടെ ഈ അനുശോചനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.ക്വീൻ എലിസബത്തിനു കയ് കൊടുത്തു നിൽക്കുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത് അതോടൊപ്പം വളരെ മനോഹരമായി ചിരിക്കുന്ന എലിസബത്തത് രാജ്ഞിയെയും കാണാം.

 

View this post on Instagram

 

A post shared by Suressh Gopi (@sureshgopi)

Leave a Reply

Your email address will not be published. Required fields are marked *