മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ദമ്പതിമാരിൽ ഒന്നാണ് പൃഥ്വിരാജ് സുപ്രിയ മേനോൻ ദമ്പതികൾ. ഇരുവരും സിനിമാലോകത്ത് തിളങ്ങി നിൽക്കുന്നവരാണ്. ഡയറക്ടറായും നടനായും എല്ലാം തിളങ്ങുന്ന ആളാണ് പൃഥ്വിരാജ്. ഒരു പ്രൊഡ്യൂസർ ആയി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന വ്യക്തി ആണ് സുപ്രിയ മേനോൻ. മലയാള സിനിമ ലോകത്തെ ഏറ്റവും വലിയ താര കുടുംബങ്ങളിൽ ഒന്നാണ് പൃഥ്വിരാജിന്റെത്. വലിയ ആരാധകരാണ് ഇരുവർക്കും ഉള്ളത്. ഇപ്പോൾ സുപ്രിയ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ച ഒരു ചിത്രമാണ് വൈറൽ ആകുന്നത്.
കസിൻ അനുജത്തിയുടെ കല്യാണത്തിന് വാടാർമല്ലി കളർ പട്ടുസാരിയും നെക്ലസും അണിഞ്ഞ് അതീവ സുന്ദരി ആയി വിവാഹ ചടങ്ങിന് എത്തിയ സുപ്രിയയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്.ഒരു ജേണലിസ്റ്റ് ആയാണ് സുപ്രിയ കടന്നു വരുന്നത്. പിന്നീടാണ് പൃഥ്വിരാജുമായുള്ള പ്രണയ വിവാഹം. സുപ്രിയയുടെ ഡ്രസ്സിംഗ് സെൻസിനെ പറ്റി മല്ലിക സുകുമാരൻ മുൻപും പറഞ്ഞിട്ടുണ്ട്. അത് അന്വർത്ഥമാക്കുന്ന തരത്തിൽ ആണ് വിവാഹ ചടങ്ങിന് സുപ്രിയ എത്തിയത്.
നിരവധി പേരാണ് ചിത്രത്തിന് താഴെ കമ്മെന്റുകളുനായി എത്തിയത്. സാരിയെക്കുറിച്ചും മാലയെക്കുറിച്ചും എല്ലാം ആരാധകർ ചോദിക്കുന്നുണ്ട്. ഇതിലെല്ലാംനല്ല ചോദ്യങ്ങൾക്ക് സുപ്രിയ മറുപടിയും കൊടുത്തു. അതിലെ ഒരു ചോദ്യം ഇങ്ങനെയായിരുന്നു. ഈ കളർ സാരി അധികം കാണാറില്ല. ഇതെവിടെ നിന്നുമാണ് വാങ്ങിയത് എന്നായിരുന്നു ഒരു ആരാധിക ചോദിച്ചത്. ഇതിനെ സുപ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു.
ഇത് എനിക്ക് ഒരു ഫാമിലി ഫ്രണ്ട് സമ്മാനം തന്നതാണ് അതുകൊണ്ട് ഇതിന്റെ വിലയോ ഇതെവിടെ നിന്നാണ് വാങ്ങിയത് എന്നോ അറിയില്ല ചോദിച്ചതിൽ ഒരുപാട് സന്തോഷം എന്നാണ് സുപ്രിയ പറഞ്ഞത്. നിരവധി പേരാണ് മാലയെ കുറിച്ചും ചോദ്യങ്ങളുമായി എത്തിയത്. ഇതിന്റെ വിലയെ കുറിച്ചുമെല്ലാം ആരാധകർ ചർച്ചകളും നടത്തി. ഏതായാലും അനുജത്തിയുടെ കല്യാണത്തിനും ആരാധകരുടെ മനസ്സു കവർന്നത് സുപ്രിയ ആണ്.പ്രേക്ഷകർക്കിടയിൽ താരംഗമാവുകയാണ് ചിത്രം.
View this post on Instagram