കാണാതെ പോയ തന്റെ ഇരട്ട സഹോദരനെ കണ്ടെത്തിയ സന്തോഷം..

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടനാണ് അജയ്കുമാർ എന്ന ഗിന്നസ് പക്രു.ഹാസ്യ താരമായും നായക നടനായും സ്വഭാവ നടനായും മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ തിളങ്ങി നിൽക്കുന്ന വ്യക്തി ആണ് പക്രു. 2008 ൽ വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ അഭിനയത്തോടെ ഒരു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ താരമാണ് ഗിന്നസ് പക്രു.

   

ഒരു അഭിനേതാവ് മാത്രമല്ല സംവിധായകനും കൂടിയാണ് പക്രു.ആദ്യം ഒരു മിമിക്രി കലാകാരൻ ആയിരുന്നു പക്രു. നിരവധി ടെലിവിഷൻ പരമ്പരകളിലും താരും അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയിൽ സൂര്യ യോടൊപ്പം ഏഴാം അറിവ് എന്ന ചിത്രത്തിൽ വേഷമിടാനും താരത്തിനായി. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന ആളാണ് പക്രു.ഒട്ടനവധി ആരാധകരെ സൃഷ്ട്ടിച്ച വ്യക്തി ആണ് പക്രു.

താരം പങ്കുവെച്ച പുതിയ വീഡിയോ ആണ് ആരാധകരെ മുഴുവൻ സന്തോഷത്തിൽ ആക്കിയിരിക്കുന്നത്. തന്റെ ഒരു മെഴുകു പ്രതിമയുടെ വീഡിയോ ആണ് നാമാധ്യമങ്ങൾ വഴി പങ്കുവെച്ചത്. ഒരേ വസ്ത്രം അണിഞ്ഞാണ് മെഴുക്കു പ്രതിമ യോടൊപ്പം ഗിന്നസ് പക്രു നിൽക്കുന്നത്. രണ്ടുപേരെയും കണ്ടാൽ മാറിപ്പോകുന്ന ഇത്തരത്തിലാണ് ഹരികുമാർ എന്ന കലാകാരൻ ഈ പ്രതിമ നിർമിച്ചിട്ടുള്ളത്.

നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. കാണാതെ പോയ തന്റെ ഇരട്ട സഹോദരനെ കണ്ടെത്തിയ സന്തോഷമാണ് തനിക്കുള്ളതെന്ന് പക്രു പറഞ്ഞു. കോട്ടയം പ്രെസ്സ് ക്ലബ്ബിൽ വച്ചായിരുന്നു മെഴുക് പ്രതിഭയുടെ ഉദ്ഘടനം നടന്നത്. ഓണം നാളിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇതെന്നും താരം പറഞ്ഞു.ഒരുപാട് പേരാണ് വീഡിയോയുടെ താഴെ കമ്മെന്റുകളും ആയി എത്തുന്നത്.

 

View this post on Instagram

 

A post shared by Guinnespakru (@guinnespakru_official)

Leave a Reply

Your email address will not be published. Required fields are marked *