മലയാള മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയാണ് വാനമ്പാടി. ഈ പരമ്പരയിലെ അനുമോൾ എന്ന കഥാപാത്രത്തെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഗൗരി. ഗൗരിയുടെ നിഷ്കളങ്കമായ ചിരിയും ഓമനത്തം ഉള്ള മുഖവുമാണ് ആരാധകർക്ക് ഗൗരിയെ ഇഷ്ട്ടമാവാൻ കാരണം. വാനമ്പാടി എന്ന പരമ്പരയിൽ വളരെ മികച്ച അഭിനയമാണ് താരം കാഴ്ചവച്ചത്.
അഭിനേത്രി മാത്രമല്ല നല്ലൊരു പാട്ടുകാരി കൂടിയാണ് ഗൗരി. പരമ്പരയിൽ രണ്ടു വേഷത്തിലാണ് ഗൗരി തിളങ്ങിയത്. അനുമോനായും അനുമോളായും താരം തിളങ്ങി. ടെലിവിഷൻ പറമ്പരകളിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന നാടക പുരസ്കാരം ലഭിച്ച മിടുക്കിയാണ് ഗൗരി. ഇപ്പോൾ ഗൗരിയുടെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ തരംഗം ആവുന്നത്.
ഗൗരിയുടെ സഹോദരിയുടെ വിവാഹമായിരുന്നു ഈ കഴിഞ്ഞ ദിവസം. വിവാഹചടങ്ങിൽ തിളങ്ങി നിൽക്കുന്ന ഗൗരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരമാവുന്നത്. വലിയ ആഡംബരങ്ങൾ ഒന്നുമില്ലാതെ സിമ്പിൾ വേഷത്തിലാണ് ഗൗരി എത്തിയത്. കയ്യിൽ പൂത്താലവും ദീപവും ഏന്തി പയ്യനെ സ്വീകരിക്കാൻ നിൽക്കുന്ന ഗൗരിയുടെ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ തരംഗം ആവുന്നത്. ചേട്ടന്റെയും ചേച്ചിയുടെയും കൂടെ.
നിൽക്കുന്ന ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിമിഷനേരങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു ഈ സുന്ദരിയെ. ഒരുപാട് ആരാധകരാണ് ഇതിനോടകം താരത്തിനുള്ളത്. ഗൗരി വൈകാതെ തന്നെ സിനിമയിലേക്ക് എത്തും എന്ന പ്രതീക്ഷയിൽ ആണ് മിനിസ്‌ക്രീൻ ആരാധകർ. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രി ആണ് അനുമോൾ എന്ന ഗൗരി.
View this post on Instagram