കലോത്സവ വേദിയിലെ താരങ്ങൾ കണ്ട് മുട്ടിയപ്പോൾ…|Navya meet old friend

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് നവ്യ നായർ നന്ദനം എന്ന ചിത്രത്തിലൂടെ ബാലാമണി ആയി മലയാള സിനിമ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വന്ന താരമാണ് നവ്യ നായർ പിന്നീടങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി. നവ്യയുടെ ഒരു പഴയ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ തരംഗമാണ്. കലോത്സവവേദിയിൽ നിന്നു കരയുന്ന നവ്യയുടെ പഴയ വീഡിയോ ഓരോ മലയാളികളും കണ്ടിട്ടുള്ളതാകും.അന്ന് തനിക്ക് ഒന്നാം സ്ഥാനം നഷ്ട്ടമായതിന്റെ വിഷമത്തിൽ ആണ് നവ്യ നായർ മാധ്യമങ്ങൾക്ക് മുൻപിൽ കരഞ്ഞത്.

   

അന്ന് ഒന്നാം സ്ഥാനം ലഭിച്ചത് മറ്റൊരു താരത്തിനായിരുന്നു അമ്പിളി ദേവി.അതിനു ശേഷം ഇരുവരും തമ്മിൽ തർക്കത്തിൽ ആയിരുന്നു എന്ന തരത്തിലുള്ള വാർത്തയാണ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്നിരുന്നത്. കാലങ്ങൾക്ക് ശേഷം ഈ വീഡിയോ കണ്ട് നവ്യ തന്നെ പറയുന്നുണ്ട് താൻ എന്താണ് ചെയ്തത് എന്ന്. ഇപ്പോൾ പുതിയ വീഡിയോ ആണ് താരംഗമാകുന്നത്. അമ്പിളി ദേവിയുടെ മക്കളെ നവ്യ ഉമ്മ വെക്കുന്നതും കളിപ്പിക്കുന്നതും ആയ വീഡിയോ ആണ് പുറത്ത് വരുന്നത്. വർഷങ്ങൾക്കു ശേഷം കലോത്സവ വേദികളിലെ പ്രിയപ്പെട്ട എതിരാളിയെ കണ്ട് മുട്ടിയത് ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ.

ഇപ്പോൾ പുതിയ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകർ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് ഇതോടെ മനസ്സിലായിരിക്കുകയാണ് മലയാളി പ്രേക്ഷകർക്ക്. അമ്പിളി ദേവി സിനിമയിൽ ഇപ്പോൾ സജീവമല്ല. ഇരുവരുടെയും കണ്ടുമുട്ടൽ സോഷ്യൽ മീഡിയകൾ ഏറ്റെടുക്കുകയാണ്. കൂടാതെ നവ്യ നായർ അമ്പിളി ദേവിയുടെ മകനെ ഉമ്മ വെക്കുന്നതും ഇരുവരും തമ്മിലുള്ള ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ഒരു വലിയ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് സജീവമാകാൻ ഒരുങ്ങുകയാണ് നവ്യ നായർ ഇപ്പോൾ.

രണ്ടുപേരും മികച്ച നർത്തകിമാരാണ്.കഴിഞ്ഞ ദിവസം നവ്യ നായർ ചെണ്ടക്കാരോടൊപ്പം ചെണ്ട കൊട്ടുന്നതും ചെണ്ട തൊട്ടുവണങ്ങുന്നതും സോഷ്യൽ മീഡിയയിൽ വലിയ താരംഗമായിരുന്നു. ഇതിന് പിന്നാലെയാണ് അമ്പിളി ദേവിയുമൊത്തുള്ള വീഡിയോ പുറത്ത് വരുന്നത്.ഒരുപാട് സീരിയലുകളിൽ വേഷമിട്ട താരമാണ് അമ്പിളി ദേവി.2005ൽ മികച്ച ടെലിവിഷൻ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു.ഇരുവരും മലയാളി പ്രേക്ഷകർക്ക് മുൻപിൽ സുപരിചിതരാണ്.

Leave a Reply

Your email address will not be published. Required fields are marked *