ലക്ഷ്മി നക്ഷത്രയുമായി ചിത്രം പങ്കുവെച്ച് ദിൽഷ.

ബിഗ് ബോസ് എന്ന ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് മൊത്തം സുപരിചിതയായ വ്യക്തിയാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് സീസൺ നാലിന്റെ വിന്നർ കൂടി ആണ് ദിൽഷ. ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന സ്റ്റാർ മാജിക്‌ എന്ന ഷോയിലൂടെ മലയാളം മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഇഷ്ടതാരമായി മാറിയ അവതരികയാണ് ലക്ഷ്മി നക്ഷത്ര. സോഷ്യൽ മീഡിയകളിൽ ഒരുപാട് ആരാധകരുള്ള ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

   

നിരവധി ഫോളോവേഴ്സ് ആണ് ഇരുവർക്കും സോഷ്യൽ മീഡിയകളിൽ ഉള്ളത്.കണ്ടുമുട്ടിയതിൽ സന്തോഷം എന്ന തലക്കെട്ടോടെ ആണ് ദിൽഷ ചിത്രം പങ്കുവെച്ചത്.രണ്ടുപേരും സാരിയിൽ ആണ് എത്തിയിരിക്കുന്നത്. രണ്ടുപേരുടെയും ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം. ടു സ്ട്രോങ്ങ് ലേഡീസ് എന്നാണ് ആരാധകർ കമന്റിലൂടെ പറയുന്നത്.

ഈയടുത്ത് ഒരുപാട് വിമർശനങ്ങൾ നേരിട്ട വ്യക്തിയാണ് ദിൽഷ പ്രസന്നൻ ബിഗ് ബോസിന് ശേഷവും ഒരുപാട് പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ നെഗറ്റിവ് കമന്റ്സുമായി എത്തിയിരുന്നത്. മഴവിൽ മനോരമ അവതരിപ്പിച്ച ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെ മിനിസ്ക്രീൻ രംഗത്തേക്ക് കടന്നുവന്ന താരമാണ് ദിൽഷ പ്രസന്നൻ. ലക്ഷ്മി നക്ഷത്ര ഒരു rj ആണ്. ലക്ഷക്കണക്കിന് ആരാധകരാണ് ഇരുവരെയും ഫോളോ ചെയ്യുന്നത്.

നിമിഷങ്ങൾക്ക് അകം ആണ് ചിത്രങ്ങൾ വൈറൽ ആയത്. ഇരുവരെയും സ്നേഹിക്കുന്നവർ ഇരുകയ്യും നീട്ടി ആണ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.ദില്ഷാ ഇനി എന്നാണു സ്റ്റാർ മാജിക് ഷോയിലേക്ക് പോവുക എന്നാണു ആരാധകർ പറയുന്നത്.ആ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും ഇരുവരും കണ്ടുമുട്ടിയതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും ആരാധകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *