ചക്കിയെ ഇരുത്തി ചോറ് വാരിക്കൊടുത്ത് പാർവതി. അമ്മയറിയാതെ ചിത്രങ്ങൾ പകർത്തി മാളവിക.

മലയാള സിനിമയിലെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് ജയറാമിന്റേത്. ജയറാമും പാർവതിയും മകൻ കാളിദാസനും സിനിമാരംഗത്ത് ഉള്ളവരാണ്. പാർവതി സിനിമകളിൽ സജീവമില്ലെങ്കിലും ഒരുകാലത്ത് മലയാള സിനിമയുടെ വലിയ ഒരു ഭാഗമായിരുന്നു. സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കവേ ആണ് പാർവതിയും ജയറാമും ആയുള്ള വിവാഹം നടക്കുന്നത്. പിന്നീട് സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. രണ്ടു മക്കളാണ് ഇരുവർക്കും ഉള്ളത്.

   

മകൻ കാളിദാസൻ ബാല്യകാലം തൊട്ടേ സിനിമയിൽ സജീവമാണ്. ഒട്ടനവധി റോളുകൾ തമിഴിലും താരം ചെയ്തു. മകൾ മാളവിക സിനിമയിൽ സജീവമല്ലെങ്കിലുംസോഷ്യൽ മീഡിയകളിൽ. താരത്തിന്റെ അഭിമുഖങ്ങൾക്ക് ഒട്ടനവധി ആരാധകർ ആണ് ഉള്ളത്. സിനിമയിലേക്ക് വരും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. കുടുംബമായുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ പങ്കുവെച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ താരംഗമാകുന്നത്. മാളവികക്ക് പാർവതി ചോറ് വാരിക്കൊടുക്കുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്. വീഡിയോനിമിഷങ്ങൾ കൊണ്ടേ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പ്രായമായാലും മക്കൾ എന്നും അമ്മമാർക്ക് കൊച്ചു കുട്ടികൾ തന്നെ ആണ് എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള ഒട്ടനവധി കമെന്റുകൾ ആണ് വീഡിയോക്ക് താഴെ എത്തുന്നത്.

സിനിമയിൽ സജീവമല്ലെങ്കിലും പാർവതിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെ ഇഷ്ട്ടമാണ്. ഇപ്പോൾ മാളവികയും സിനിമയിലേക്ക് എത്തുമെന്ന വാർത്തകളാണ് കേൾക്കുന്നത്. അമ്മയെപ്പോലെ നല്ലൊരു നടിയാകട്ടെ എന്നാണ് ആരാധകർ പറയുന്നത്.പുതിയ വീഡിയോക്ക് ഒരുപാട് കാഴ്ചക്കാരാണ് എത്തിച്ചേരുന്നത്.കൊച്ചു കുട്ടികൾക്ക് ചോറ് വാരി കൊടുക്കുന്ന പോലെ ആണ് ചക്കിക്ക് പാർവതി ചോറ് വാരി കൊടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *