ഒട്ടനവധി ഭാഷ ചിത്രങ്ങളിലൂടെ ഏവർക്കും സുപരിചിതയാണ് മേഘന രാജ്.ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട്യക്ഷിയും ഞാനും എന്ന മലയാള ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിലേക്കും താരം എത്തി. മെമ്മറീസ് എന്ന ഹിറ്റ് ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്. നിലവിൽചലച്ചിത്ര മേഖലകളിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയകളിൽ തന്റെ ആരാധകർക്ക് ആയി താരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ലക്ഷക്കണക്കിനു ആരാധകരാണ് സോഷ്യൽ മീഡിയയിൽ മേഘനക്ക് ഉള്ളത്.
ഇപ്പോൾ തന്റെ പുതിയ വിശേഷങ്ങൾ ആണ് താരം ആരാധകർക്കായി പങ്കു വെച്ചിട്ടുള്ളത്. തന്റെ ഭർത്താവിന്റെയും മകന്റെയും പേര് കയ്യിൽ പച്ചകുത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. ചിരഞ്ജീവി എന്നാണ് മേഘനയുടെ ഭർത്താവിന്റെ പേര്. പത്തു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.ഒ രു അപ്രതീക്ഷിത ഹൃദയാഘാതം മൂലം 2020ൽ ചിരഞ്ജീവി ഈ ലോകത്തോട് വിടപറയുകയായിരുന്നു. ഈ സംഭവം താരത്തെ വല്ലാതെ തളർത്തിയിരുന്നു.
പിന്നീട്മകൻ വന്നപ്പോഴാണ് തന്റെ വിഷമം അല്പം എങ്കിലും കുറഞ്ഞത് എന്ന് താരം പറഞ്ഞിരുന്നു.ഇപ്പോഴും ചീരുവിനൊപ്പം ഉള്ള തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്. മകനെ കൊണ്ട് അപ്പാ എന്ന് വിളിപ്പിക്കുന്ന വീഡിയോ ഒക്കെ വലിയ വൈറൽ ആയിരുന്നു. ഇപ്പോൾപുതിയ ചിത്രവുമായി ഞെട്ടിച്ചിരിക്കുകയാണ് താരം. മൈ ഫോറെവർ എന്ന തലക്കെട്ടോടെ ആണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. ഈയടുത്ത് ഒരു ഇന്റർവ്യൂവിൽ ഇനിയൊരു കല്യാണം ഉണ്ടാവുമോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ വളരെ വ്യത്യസ്തമായ ഒരു മറുപടിയാണ് താരം നൽകിയത്.
എനിക്ക് തോന്നുന്നു നമ്മുടെ സമൂഹത്തെ രണ്ടായി തിരിക്കാം ഒരു കൂട്ടം ആളുകൾ എന്നോട് പറയുന്നു നീ കല്യാണം കഴിക്കണം എന്ന് എന്നാൽ മറ്റൊരു കൂട്ടം എന്നോട് പറയുന്നത് നീ സന്തോഷത്തോടെ നിന്റെ മകനോടൊപ്പം ജീവിക്കണം എന്നാണ്. അതുകൊണ്ട് തന്നെ ഞാൻ ആരെ കേൾക്കണം ഞാൻ ആരും പറയുന്നത് കേൾക്കുന്നില്ല. വീണ്ടും വിവാഹം കഴിക്കണം എന്ന ചോദ്യം ഞാൻ എന്നോട് ചോദിച്ചിട്ടില്ല. ചീരു എന്നെ പഠിപ്പിച്ച കാര്യം ഏതു സമയത്തും ജീവിക്കണം എന്നാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നിമിഷത്തെ കുറിച് മാത്രമാണ് ചിന്തിക്കുന്നത്. ഇങ്ങനെ ആയിരുന്നു താരത്തിന്റെ മറുപടി. ഇപ്പോഴും ചീരുവിന്റെ ഓർമകളിൽ തന്നെയാണ് താരം ജീവിക്കുന്നത്. അതിനു തെളിവാണ് ഈ പച്ചക്കുത്തിയത് എന്ന് ആരാധകർ പറഞ്ഞു.