പതിനഞ്ചാം വിവാഹ വാർഷികത്തിൽ പുതിയ വിശേഷം പങ്കുവെച്ച് സിനിമ താരം നരൈൻ.

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ വ്യക്തി ആണ് നരൈൻ.മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത നടനാണ് നരൈൻ. ലാൽ ജോസ് സംവിധാനം ചെയ്ത എക്കാലത്തേയും മികച്ച ക്യാമ്പസ്‌ ചിത്രമായ ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തെ ഇഷ്ട്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല.ഫോർ ദി പീപ്പിൾ എന്ന ഹിറ്റ്‌ ചിത്രത്തിലെ പോലീസ് കഥാപാത്രവും പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്.

   

നിലവിൽ തമിഴ് സിനിമകളിൽ മികച്ച വേഷങ്ങൾ ആണ് നരൈൻ ചെയ്യുന്നത്. കൈതി എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലെ ബിജോയ്‌ എന്ന കഥാപാത്രം വളരെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന വിക്രം എന്ന സിനിമയിലും നല്ലൊരു വേഷം നരൈൻ ചെയ്തിട്ടുണ്ട്. തന്റെ പുതിയ വിശേഷങ്ങൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്.

15 വിവാഹ വാർഷികത്തിൽ താൻ വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് നരൈൻ. ഞങ്ങളുടെ പതിനഞ്ചാം വിവാഹ വാർഷികത്തിന്റെ പ്രത്യേക ദിനത്തിൽ ഞങ്ങളുടെ കുടുംബം ഒരു പുതിയ അംഗത്തെ പ്രതീക്ഷിക്കുന്നു എന്ന നല്ല വാർത്ത നിങ്ങളുമായി പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട് എന്നാണ് നരൈൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

തന്മയ എന്നാണ് നരയിന്റെ മൂത്ത മകളുടെ പേര്.2007 ൽ ആയിരുന്നു നരയിന്റെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ സിനിമകളിൽ ഒരുപാട് അവസരങ്ങൾ നരൈനെ തേടി എത്തുന്നുണ്ട്. വലിയ സന്തോഷത്തിൽ ആണ് ആരാധകർ. നരൈൻ വീണ്ടും മലയാള സിനിമയിലേക്ക് മികച്ച റോളുകളുമായി എത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും.

 

View this post on Instagram

 

A post shared by Narain Ram (@narainraam)

Leave a Reply

Your email address will not be published. Required fields are marked *