അനക്കമില്ലാതെ ആയപ്പോൾ ഒരടി വെച്ച് തന്നു അന്ന് തുറന്ന വാ ഇതുവരെ അടച്ചിട്ടില്ല.

മലയാള സിനിമയുടെ ഹാസ്യ കഥാപാത്രങ്ങളുടെ സ്ത്രീരൂപമായിരുന്നു കല്പന. മലയാള സിനിമയിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരത്തിനു പകരക്കാർ ഇതുവരെയും ഇല്ല. സിനിമാ ലോകത്തിന്റെ നാഴികക്കല്ല് വിട പറഞ്ഞിട്ട് അഞ്ചുവർഷമായി എങ്കിലും താരത്തിന്റെ കഥാപാത്രങ്ങളും വാക്കുകളും ഇന്നും മലയാളികൾക്കിടയിൽ സുപരിചിതമാണ്. അതിനൊരു ഉദാഹരണമാണ് അഞ്ചു വർഷങ്ങൾക്കിപ്പുറം കൈരളി ടിവിയിലെ ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ.

   

തന്റെ ജനനത്തെ പറ്റി ശ്രീ കല്പന പറഞ്ഞ വാക്കുകൾ വൈറൽ ആകുന്നത്.കല്പനയും ഉർവശിയും കലാരഞ്ജിനിയും മലയാള സിനിമയുടെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളാണ്. തന്റെ ജനനത്തെപ്പറ്റി കൽപ്പന പറഞ്ഞത് ഇങ്ങനെയാണ്. തന്നെ മാത്രമാണ് തന്റെ അമ്മ വീട്ടിൽ പ്രസവിച്ചത്. ബാക്കിയുള്ളവരെയെല്ലാം ആശുപത്രിയിലായിരുന്നു പ്രസവിച്ചത്.

തന്നെ നിരവയറായി ഇരിക്കുന്ന ഒരു നവരാത്രി ദിവസം അമ്മ നൃത്തം ചെയ്ത് വീട്ടിൽ എത്തി. ചെമ്മീൻ കറിയൊക്കെ കൂട്ടി വയറു നിറച്ച ഭക്ഷണം കഴിച്ചു. രാത്രിയായിപ്പോഴേക്കും പ്രസവ വേദന തുടങ്ങി. എന്നാൽ അത് വയറു നിറയെ ഭക്ഷണം കഴിച്ചതിന്റെ ആണ് എന്നാണ് അമ്മ കരുതിയത്. അതുകൊണ്ടുതന്നെആശുപത്രിയിലും പോയില്ല.പക്ഷേവേദന വീണ്ടും കൂടുകയും വയറ്റാട്ടിയെ വിളിക്കുകയും ചെയ്തു.

വിളക്കു കൊണ്ടുവരാൻ പറഞ്ഞപ്പോൾ ഉമിക്കരിയും ഈർക്കിലുമാണ് മുത്തശ്ശി കൊണ്ടുവന്നത്.പിന്നെ വിളക്ക് ലഭിച്ചപ്പോൾ കട്ടിലിന്റെ ഓരം ചേർന്ന് താൻ കിടക്കുന്നുണ്ടായിരുന്നു. അന്ന് അനക്കം ഇല്ലാതിരുന്നപ്പോൾ നല്ല ഒരു അടി വച്ചു തന്നു അന്ന് തുറന്ന വാ ഇതുവരെയും അടച്ചിട്ടില്ല എന്നും താരം പറഞ്ഞു. ഈ വീഡിയോ ആണ് വീണ്ടും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. മലയാള സിനിമയുടെ തീരാനഷ്ടം തന്നെയാണ് കല്പന.

Leave a Reply

Your email address will not be published. Required fields are marked *