പ്രിയക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം ഞാൻ തന്നെയാണ്. ചാക്കോച്ചന്റെ അഭിമുഖം വൈറൽ.

മലയാള സിനിമ പ്രേക്ഷകരുടെ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബന്റെ പിതാവായ ബോബൻ കുഞ്ചാക്കോ നിർമിച്ച ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി ആണ് ചാക്കോചന്റെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. ശേഷംഅനിയത്തിപ്രാവ് എന്ന സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചു. ചാക്കോച്ചന്റെ ആദ്യ ചിത്രം തന്നെ വലിയ ഹിറ്റായിരുന്നു. പിന്നീടങ്ങോട്ട്കുഞ്ചാക്കോ ബോബൻ എന്ന താരത്തിന്റെ വളർച്ചയായിരുന്നു.

   

സിനിമ പ്രേക്ഷകർക്കിടയിൽചോക്ലേറ്റ് താരമായിമലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ തിളങ്ങി നിന്നു. മുൻകാലങ്ങളിൽ റൊമാന്റിക് റോളുകൾ ചെയ്തിരുന്ന താരം പിന്നീട് ഒരുപാട് സീരിയസ് റോളുകളും വളരെ മികച്ചതായി ചെയ്തു. ന്നാ താൻ കേസ് കൊട് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട കുഞ്ചാക്കോ ബോബൻ നൽകിയ ഒരു ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്. ഇന്റർവ്യൂവിൽ അവതാരകൻ ചോദിച്ച ചോദ്യങ്ങൾക്ക് രസകരമായി ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഭാര്യക്ക് വാങ്ങി കൊടുത്ത ഏറ്റവും വിലപിടിപ്പുള്ള സമ്മാനം എന്താണെന്ന് ചോദിച്ചപ്പോൾ ആയിരുന്നു ആരാധകരെ മുഴുവൻ കയ്യിലെടുത്ത ആ മറുപടി. അത് താനാണെന്ന് ആണ് ചാക്കോച്ചൻ പറഞ്ഞത്. മകനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന കളിപ്പാട്ടം ഏതാണെന്ന് ചോദിച്ചാൽ അത് ട്രക്ക് ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ചാക്കോച്ചൻ എന്ന സംവിധായകനെ ഞങ്ങൾക്ക് കാണാൻ സാധിക്കുമോ എന്ന് അവതാരകന്റെ ചോദ്യത്തിന് തമാശ കലർത്തിയാണ് അദ്ദേഹം മറുപടി നൽകിയത്.

തന്നെ ഡയറക്ടറുടെ കഥാപാത്രമായി സിനിമയിൽ കാണാം എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. അല്ലാതെ ഒരു സംവിധായകനായിതന്നെ കാണാൻ കഴിയില്ല എന്നാണ് ചാക്കോച്ചൻ പറയുന്നത്. ക്യാമറയുടെ മുൻപിൽ നിൽക്കുമ്പോൾ അന്നും ഇന്നും പേടിയുണ്ടെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ഉത്തരങ്ങൾ ഏറ്റെടുത്ത് ഇരിക്കുകയാണ് സോഷ്യൽ മീഡിയകൾ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *