അച്ഛൻ എന്ന നിലയിൽഎനിക്ക് അഭിമാനം തോന്നുന്നു. മകൾ വിസ്മയയുടെ എഴുത്ത് സമാഹാരത്തെപ്പറ്റി മലയാളികളുടെ താര രാജാവ് മോഹൻലാൽ.

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ മുൻപന്തിയിൽ ഉള്ള ആളാണ് ശ്രീ മോഹൻലാൽ. മലയാളത്തിലും പുറത്തുള്ള ഇൻഡസ്ട്രികളിലും ഒട്ടേറെ വേഷങ്ങൾ കൈകാര്യം ചെയ്ത അതുല്യ പ്രതിഭയാണ് ശ്രീ മോഹൻലാൽ. നാനൂറിൽ അധികം സിനിമകളിൽ ഈ കാലയളവിൽരാജാവ് അഭിനയിച്ചു. പത്മശ്രീ, പത്മഭൂഷൺ, കേണൽ എന്ന് തുടങ്ങി നിരവധി രാജ്യാന്തര ബഹുമതികൾ ലാലേട്ടനെ തേടിയെത്തി. ഒരു സിനിമ അഭിനേതാവ് മാത്രമല്ല ഒരു ടിവി അവതാരകനും കൂടി ആണ് ശ്രീ മോഹൻലാൽ.

   

പ്രണവ് മോഹൻലാൽ വിസ്മയ മോഹൻലാൽ എന്നിവരാണ് രണ്ടു മക്കൾ. പ്രണവ് മോഹൻലാൽ ഇതിനോടകം തന്നെ വലിയ ആരാധകരുള്ള ഒരു സിനിമാതാരമാണ്. ഈയടുത്ത് റിലീസ് ചെയ്ത ഹൃദയം എന്ന ചിത്രം വൻ വിജയമായിരുന്നു. മോഹൻലാൽ നായകനായി അഭിനയിച്ച ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായുള്ള പ്രണവിന്റെ സിനിമയിലേക്കുള്ള കടന്നു വരവ്. പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും പ്രണവിനു ലഭിച്ചു.

മകൾ വിസ്മയ സിനിമ മേഖലയിൽ സജീവം അല്ലെങ്കിലും ഒരു എഴുത്തുകാരിയാണ്. വിസ്മയയുടെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. 2021ൽ വാലെന്റൈൻസ് ഡേയിൽ ആണ് ഗ്രൈൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന കവിത സമാഹാരം വിസ്മയ പബ്ലിഷ് ചെയ്ത്. മോഹൻലാൽ തന്നെതന്റെ ഫേസ്ബുക്ക് പേജിലൂടെപുസ്തകം പ്രകാശനം ചെയ്തിരുന്നു.ജാപ്പനീസ് കവിതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്എഴുതിയ70ലധികം കവിതകളും ചിത്രങ്ങളും ആണ് പുസ്തകത്തിൽ ഉള്ളത്.

ഇപ്പോൾ മലയാളം പരിഭാഷയുമായി ബന്ധപ്പെട്ട വാർത്തകളാണ് നവമാ ധ്യമങ്ങളിൽ നിറയുന്നത്. നക്ഷത്ര ധൂളികൾ എന്ന പേരിലാണ് കവിത പ്രകാശനം ചെയ്യുന്നത്. ഓഗസ്റ്റ് 19നാണ് പുസ്തകത്തിന്റെ പ്രകാശനം. സംവിധായകൻ പ്രിയദർശനും സത്യൻ അന്തിക്കാടും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. അച്ഛൻ എന്ന നിലയിൽ എനിക്കേറെ അഭിമാനം തോന്നുന്നു എന്നും കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത് എന്നും ചേർത്ത അടിക്കുറിപ്പോടെയാണ് മോഹൻലാൽ ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *